യാംബു എ.എം.ജെ.കോ യുനിക് ഫുട്ബാൾ ക്ലബ് വിജയാഘോഷ പരിപാടി
text_fieldsയാംബു: എച്ച്.എം.ആർ എവർഗ്രീൻ ഫുട്ബാൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഞ്ചാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് റാസ് അംബീഷൻ സൂപ്പർ കപ്പ്-2023ൽ ജേതാക്കളായ എ.എം.ജെ.കോ യുനിക് ഫുട്ബാൾ ക്ലബ് വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. യാംബു ടൗണിലെ റിലാക്സ് ഹോട്ടലിന് സമീപം നടന്ന പരിപാടിയിൽ കേക്ക് മുറിക്കലും പായസ വിതരണവും നടത്തി. യാംബുവിലെ വിവിധ ഫുട്ബാൾ ക്ലബ് ഭാരവാഹികളും ഫുട്ബാൾ പ്രേമികളും അടക്കം ധാരാളം പേർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റീം അൽ ഔല മലബാർ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു എ.എം.ജെ. കോ യുനിക് എഫ്.സി വിജയികളായത്.
യാംബുവിലെയും പരിസര പ്രദേശങ്ങളിലെയും ഏഴ് പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സമൂഹമാധ്യമങ്ങളിൽ ‘വൈറൽ സൽമാൻ’ എന്നപേരിൽ അറിയപ്പെടുന്ന സൽമാൻ കുറ്റിക്കോട് മുഖ്യാതിഥിയായിരുന്നു. യാംബുവിലെ സാംസ്കാരിക സന്നദ്ധ കായിക സംഘടന നേതാക്കളും ഫുട്ബാൾ പ്രേമികളും ഫുട്ബാൾ മേളയിലും വിജയാഘോഷ പരിപാടിയിലും സംബന്ധിച്ചു. യാംബു എച്ച്.എം.ആർ എവർഗ്രീൻ ഫുട്ബാൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഞ്ചാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ യാംബു എ.എം.ജെ.കോ യുനിക് ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച വിജയാഘോഷ പരിപാടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

