യാംബു എ.എം.ജെ യുനീക്ക് എഫ്.സി ജഴ്സി പ്രകാശനം
text_fieldsഎ.എം.ജെ യുനീക്ക് ഫുട്ബാൾ ക്ലബിന്റെ ജഴ്സി പ്രകാശനം യാംബുവിൽ നടന്നപ്പോൾ
യാംബു: യാംബുവിൽ പുതുതായി രൂപവത്കരിച്ച എ.എം.ജെ യുനീക്ക് ഫുട്ബാൾ ക്ലബിന്റെ ജഴ്സി പ്രകാശനം ചെയ്തു. യാംബു മലയാളി അസോസിയേഷനും യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനും സംയുക്തമായി റദ് വ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫുട്ബാൾ മത്സരവേദിയിൽ നടന്ന ചടങ്ങിൽ എ.എം.ജെ കമ്പനി പ്രതിനിധികളായ അസ്ക്കർ വണ്ടൂർ, അലിയാർ മണ്ണൂർ എന്നിവരിൽ നിന്ന് ക്ലബ് രക്ഷാധികാരികളായ അബ്ദുസ്സമദ് വണ്ടൂർ, ഇബ്രാഹീം പുലത്ത്, ടീമംഗങ്ങളായ സനീൻ വാണിയമ്പലം, മഹ്റൂഫ് കവളമുക്കട്ട എന്നിവർ ജഴ്സി ഏറ്റുവാങ്ങി. ക്ലബ് ഭാരവാഹികളായ റിയാസ് മോൻ ശാന്തി നഗർ, ഷാനിബ് കുനിയിൽ, ഷാജഹാൻ വണ്ടൂർ, സൈനുൽ ആബിദീൻ മഞ്ചേരി, ഷാനവാസ് വണ്ടൂർ, അഷ്റഫ് ചക്കൻചോല, സുഹൈൽ വണ്ടൂർ, ഷൈജൽ വണ്ടൂർ തുടങ്ങിയവരും യാംബുവിലെ വിവിധ സാമൂഹിക സംഘടന നേതാക്കളും നിരവധി ഫുട്ബാൾ പ്രേമികളും ചടങ്ങിൽ സംബന്ധിച്ചു.

