Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാംബു അൽമനാർ സ്‌കൂളിന് ഈ വർഷവും നൂറുമേനി
text_fieldsbookmark_border
ശ്രീലയ വിനോദ്
Listen to this Article
യാംബു: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ യാംബു അൽമനാർ ഇന്റർനാഷനൽ സ്‌കൂളിന് ഈ വർഷവും നൂറുമേനിയുടെ തിളക്കം. പരീക്ഷയെഴുതിയ 21 പേരിൽ 16 പേർ ഡിസ്റ്റിങ്ഷനും മൂന്നുപേർ ഫസ്റ്റ് ക്ലാസും രണ്ടുപേർ സെക്കൻഡ് ക്ലാസും നേടി. 93.4 ശതമാനം മാർക്ക് വാങ്ങി ശ്രീലയ വിനോദാണ് സ്‌കൂളിൽ ഒന്നാംറാങ്ക് നേടിയത്.
പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സ്‌കൂൾ മാനേജിങ് ഡയറക്ടർ അഹ്‌മദ് മുഹമ്മദ് മരിയോദ, സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ പി.എം. ഫായിസ, ബോയ്‌സ് വിഭാഗം ഹെഡ്‌മാസ്റ്റർ സയ്യിദ് യൂനുസ്, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് രഹ്‌ന ഹരീഷ് എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

