Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ 10ാം...

സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് ഫലം; നൂറു ശതമാനം വിജയവുമായി യാംബു അൽ മനാർ സ്കൂൾ

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് ഫലം; നൂറു ശതമാനം വിജയവുമായി യാംബു അൽ മനാർ സ്കൂൾ
cancel
camera_alt

ആ​സി​ഫ സ​ജീ​വ്, ഫൈ​ഹ സ​ലിം പൂ​വ​ള​പ്പി​ൽ, അ​മ​ത്തു​ൻ നാ​ഫി അ​സ്‌​കി​യ

യാം​ബു: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഈ ​വ​ർ​ഷ​വും നേ​ട്ടം കൈ​വ​രി​ച്ച് യാം​ബു അ​ൽ മ​നാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ. പ​രീ​ക്ഷ​യെ​ഴു​തി​യ 31 വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ എ​ല്ലാ​വ​രും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​തോ​ടെ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യ​ത്തി​ള​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 21 പേ​ർ ഡി​സ്​​റ്റി​ങ്ഷ​നോ​ടെ​യും ഒ​മ്പ​ത്​ പേ​ർ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ​യും പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി.

വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ഫൈ​ഹ സ​ലിം പൂ​വ​ള​പ്പി​ൽ, ശൈ​ഖ് റ​യ്യാ​ൻ എ​ന്നി​വ​ർ അ​റ​ബി വി​ഷ​യ​ത്തി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി. സ്കൂ​ൾ ത​ല​ത്തി​ൽ 98.04 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ആ​സി​ഫ സ​ജീ​വ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 95.02 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഫൈ​ഹ സ​ലിം പൂ​വ​ള​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​വും, 95.00 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അ​മ​ത്തു​ൻ നാ​ഫി അ​സ്‌​കി​യ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ കാ​പ്പി​ൽ ഷാ​ജി മോ​ൻ, ഗേ​ൾ​സ് വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ര​ഹ്​​ന ഹ​രീ​ഷ്, ബോ​യ്സ് വി​ഭാ​ഗം ഹെ​ഡ് മാ​സ്​​റ്റ​ർ സ​യ്യി​ദ് യൂ​നു​സ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resultCBSE 10Saudi ArabiaYambu Al Manar International Schoolgulfnews saudi arabia
News Summary - Yambu Al Manar School achieves 100 percent success rate
Next Story