യാംബു അക്നെസ് എഫ്.സി വിജയാഘോഷം സംഘടിപ്പിച്ചു
text_fieldsയാംബു അക്നെസ് എഫ്.സി ടീം വിജയാഘോഷപരിപാടിയിൽ നിന്ന്
യാംബു: കെ.എം.സി.സി മെഗാ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ അക്നെസ് എഫ്.സിയുടെ വിജയാഘോഷ പരിപാടി ശ്രദ്ധേയമായി.
എൻ. കംഫർട്ട്സ് ഓഡിറ്റോറിയത്തിൽ ടീമിെൻറ വിജയാഹ്ലാദവും സ്നേഹസംഗമവുമായാണ് പരിപാടി സംഘടിപ്പിച്ചത്. യാംബു ഫുട്ബാൾ അസോസിയേഷൻ മുൻ പ്രസിഡൻറ് സിറാജ് മുസ്ലിയാരകത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അക്നെസ് എഫ്.സി ചെയർമാൻ മുനവ്വർ പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു.
അലിയാർ മണ്ണൂർ (കെ.എം.സി.സി), അജോ ജോർജ്ജ് (നവോദയ), സിദ്ധീഖുൽ അക്ബർ (ഒ.ഐ.സി.സി), ഇബ്റാഹീം കുട്ടി പുലത്ത് (വൈ.ഐ.എഫ്.എ), സലിം വേങ്ങര, അസ്കർ വണ്ടൂർ (വൈ.എം.എ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം) എന്നിവർ സംസാരിച്ചു.പരിശീലകർക്കും കളിക്കാർക്കും ചടങ്ങിൽ ഉപഹാരങ്ങൾ സമർപ്പിച്ചു.
ടീം മാനേജർ അൽത്താഫ്, കോച്ച് ബാസിത്ത്, താരങ്ങളായ അഭിജിത്, സംഗീത്, മുബഷിർ എന്നിവർക്കുള്ള ഉപഹാരങ്ങൾ യാസിർ കൊന്നോല, ഇൽയാസ് വേങ്ങൂർ, ഹമീദ് കാസർകോട്, അയ്യൂബ് എടരിക്കോട്, ഷബീർ മുഹമ്മദ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് ജുറൈജ് സ്വാഗതവും കോഓർഡിനേറ്റർ അലാവുദ്ദീൻ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ആഷിഫ് പെരിന്തൽമണ്ണ, അൽത്താഫ്, അക്ബർ കോട്ടക്കൽ, ഇർഫാൻ അമാനത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

