യാംബു അക്നെസ് സൂപ്പർ കപ്പ്; ഫുട്ബാൾ ടൂർണമെൻറ് മേയ് 14, 15 തീയതികളിൽ
text_fieldsയാംബു മലബാർ എഫ്.സി അക്നെസ് സൂപ്പർ കപ്പ് 2026 ഫുട്ബാൾ ടൂർണമെൻറിെൻറ
ലോഗോ പ്രകാശനം നിർവഹിച്ചപ്പോൾ
യാംബു: യാംബു മലബാർ എഫ്.സി സംഘടിപ്പിക്കുന്ന ‘അക്നെസ് സൂപ്പർ കപ്പ് 2026’ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് മെയ് 14, 15 തീയതികളിൽ യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെൻറിെൻറ മുന്നോടിയായി സംഘടിപ്പിച്ച ലോഗോ പ്രകാശനം യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ചെയർമാൻ അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ (അറാട്കോ) പരിപാടി ഉദ്ഘാടനം ചെയ്തു.
അക്നെസ് ബ്രിഡ്ജ് ട്രേഡ് മാനേജർ ആഷിഫ് പെരിന്തൽമണ്ണയാണ് ടൂർണമെൻറ് ലോഗോ പ്രകാശനം ചെയ്തത്.ചടങ്ങിൽ അബ്ദുൽ കരീം പുഴക്കാട്ടിരി (വൈ.ഐ.എഫ്.എ), അലിയാർ മണ്ണൂർ (കെ.എം.സി.സി), സിദ്ധീഖുൽ അക്ബർ (ഒ.ഐ.സി.സി), അജോ ജോർജ് (നവോദയ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം) തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ടൂർണമെൻറിെൻറ ഭാഗമായി നടത്തുന്ന ‘മെഗാ ലക്കി ഡ്രോ’യുടെ ഉദ്ഘാടനം അബ്ദുസ്സമദ് ഗൾഫ് സ്റ്റോർ നിർവഹിച്ചു. മലബാർ എഫ്.സി പ്രസിഡൻറ് ഫർഹാൻ മോങ്ങം സ്വാഗതവും അബ്ദുൽ റസാഖ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു. അയ്യൂബ് കൊക്കച്ചാൽ പരിപാടികൾ നിയന്ത്രിച്ചു.
സമീർ ബാബു, ഹനീഫ കൊളക്കാടൻ, അബ്ദുൽ ഹമീദ് കൊക്കച്ചാൽ, സൽമാൻ കായൽപട്ടണം, ഷാനിൽ ബാവ, ഷബീർ അരിപ്ര, അജ്നാസ്, മുബാറക്, നബീൽ, സലീം, ഇംത്തിയാസ്, സഹീർ, അഷ്റഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. യാംബുവിലെ വിവിധ ഫുട്ബാൾ ക്ലബ്ബുകളുടെ പ്രതിനിധികളും സാംസ്കാരിക സംഘടനാ പ്രവർത്തകരും കായിക പ്രേമികളും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

