യാംബു അക്നെസ് എഫ്.സി വിജയാഘോഷം
text_fieldsഅക്നെസ് എഫ്.സി ടീമിന്റെ വിജയാഘോഷ പരിപാടിയിൽനിന്ന്
യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റിയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ അക്നെസ് എഫ്.സി ടീം വിജയാഘോഷം സംഘടിപ്പിച്ചു.
യാംബു ടൗൺ താജ് ഹോട്ടൽ പരിസരത്ത് നടന്നആഘോഷംക്ലബ്ബ് ഭാരവാഹികളും യാംബുവിലെ സാംസ്കാരിക സംഘടന നേതാക്കളും ചേർന്ന് കേക്ക് മുറിച്ചാണ് ഉദ്ഘാടനം ചെയ്തത്. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഷബീർ ഹസ്സൻ ആശംസ നേർന്നു.രാഷ്ട്രീയ, സാമൂഹിക, കായിക സംഘടനാ പ്രതിനിധികളായ നാസർ നടുവിൽ, അജോ ജോർജ്, നിയാസ് പുത്തൂർ, എ.പി സാക്കിർ, ഇബ്റാഹീം കുട്ടി പുലത്ത്, അബ്ദുൽ കരീം പുഴക്കാട്ടിരി, അനീസുദ്ദീൻ ചെറുകുളമ്പ്, അയ്യൂബ് എടരിക്കോട്, അബ്ദുൽ ഹമീദ് കൊക്കച്ചാൽ, ഷൗക്കത്ത് മണ്ണാർക്കാട്, അലിയാർ മണ്ണൂർ, യാസിർ കൊന്നോല, അക്ബർ തിരൂർ, ഫർഹാൻ മോങ്ങം തുടങ്ങിയവർ സംബന്ധിച്ചു.
ക്ലബ്ബ് ചെയർമാൻ ആഷിഫ് പെരിന്തൽമണ്ണ, ക്ലബ്ബ് പ്രസിഡന്റ് ജുറൈജ്, ടീം മാനേജർ അൽത്താഫ്, ക്യാമ്പ് സൂപ്പർവൈസർ അക്ബർ കോട്ടക്കൽ, ക്യാമ്പ് മാനേജർ മുനവ്വർ പെരിന്തൽമണ്ണ എന്നിവരും ക്ലബ്ബിന്റെ മറ്റു ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി. ആഘോഷത്തിൽ പങ്കുചേരാൻ എത്തിയവർക്ക് കേക്കും പായസവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

