Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒഴുക്കിൽപെട്ട...

ഒഴുക്കിൽപെട്ട കുഞ്ഞിനായി ഒമ്പതാം ദിനത്തിലും തെരച്ചിൽ

text_fields
bookmark_border
ഒഴുക്കിൽപെട്ട കുഞ്ഞിനായി ഒമ്പതാം ദിനത്തിലും തെരച്ചിൽ
cancel

യാമ്പു: അൽ നഖ്ൽ വാദി സമായിലെ തൽഅ നസായിൽ വെള്ളപ്പൊക്കത്തിൽ കാണാതായ ഏഴു മാസം പ്രായമുള്ള പെൺകുഞ്ഞിനായി പത്താം ദ ിനത്തിലും സിവിൽ ഡിഫൻസി​​​െൻറ തെരച്ചിൽ. വെള്ളം പല ഭാഗങ്ങളിലും കുറയാത്തതും ചതുപ്പുകളിൽ തെരയൽ ദുഷ്കരമായതുമാണ് ര ക്ഷാപ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രശ്നം. റോയൽ കമീഷനിലെ ഇൻറസ്ട്രിയൽ സെക്യൂരിറ്റി ആൻറ് സേഫ്റ്റി ഡിപ്പാർട്ട്മ​​െൻറി​​​െൻറ അത്യാധുനിക സംവിധാനങ്ങൾ കൂടി ഉപയോഗപ്പെടുത്തി പ്രദേശത്തെ വെള്ളം നീക്കിയുള്ള തെരച്ചിലിന്​ തുടക്കം കുറിച്ചതായി മദീന സിവിൽ ഡിഫൻസ് വക്താവ് കേണൽ ഖാലിദ് മുബാറക് അൽ ജുഹ്നി പറഞ്ഞു.

കഴിഞ്ഞ മാസം 30 നാണ്​ താഴ്​വരയെ ദുഃഖത്തിലാഴ്​ത്തിയ ദുരന്തം സംഭവിച്ചത്​. കുടുംബത്തിലെ അഞ്ച്​ പേരുടെ ജീവനാണ്​ പ്രളയം കൊണ്ടുപോയത്​. ഇനി കിട്ടാനുള്ളത്​ പിഞ്ചുകുഞ്ഞി​െന മാത്രം. സിവിൽ ഡിഫൻസ് തെരച്ചിൽ കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഡോഗ്‌ സ്​ക്വാഡി​​​െൻറ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്​. യാമ്പു റോയൽ കമീഷനിലെ സന്നദ്ധ സംഘങ്ങളും പ്രദേശവാസികളും, സ്‌കൗട്ട് ടീമുകളും നാഷനൽ ഗാർഡ് ഉൾപ്പെടെ സുരക്ഷാ സംഘങ്ങളുമടക്കം നൂറുകണക്കിന് സേനയാണ്​ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്. ഒരു കുടുംബത്തിൽ തന്നെയുള്ള അഞ്ചു പേരാണ് നവംബർ 30^ലെ ശക്തമായ മഴ മൂലമുണ്ടായ പ്രളയത്തിൽ പെട്ടത്​. ഇതിൽ നാല് പേരുടെ മൃതദേഹങ്ങൾ സിവിൽ ഡിഫൻസ് ഹെലികോപ്​ടർ ഉപയോഗിച്ചുള്ള തെരച്ചിലിൽ കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsyamboo thirachil
News Summary - yamboo thirachil-saudi-saudi news
Next Story