Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാമ്പു മേഖലയിൽ...

യാമ്പു മേഖലയിൽ ശക്​തമായ മഴ

text_fields
bookmark_border
യാമ്പു മേഖലയിൽ ശക്​തമായ മഴ
cancel
camera_alt?????? ????????????????? ???? ???????? ????? ?????? ??????????
യാമ്പു: യാമ്പുവിന്​ വടക്ക്​ ഭാഗങ്ങളിലും ഉംലജിലും മഴയും കാറ്റും. യാമ്പുവിലെ മർകസ്​ തൽഅ നസാ, ഖുമാൽ, നുബാത് എന്നിവിടങ്ങളിലും പരിസരത്തെ​​ ഗ്രാമത്തിലും ഉംലജിലെ ചില ഭാഗങ്ങളിലുമാണ്​ വെള്ളിയാഴ്​ച മഴയുണ്ടായത്​. ചില താഴ്​വരകളിൽ വെള്ളം കവിഞ്ഞൊഴുകി. ഉംലജി​​െൻറ പല ഭാഗങ്ങളിലും വെള്ളിയാഴ്ച രാവിലെ തുടങ്ങിയ ഇടിയോട്​ കൂടിയ മഴ 45 മിനിറ്റോളം നീണ്ടു. ജനങ്ങൾ വീടുകളിൽ തന്നെ കഴിഞ്ഞു. ടൗണി​​െൻറ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. വെള്ള​ക്കെട്ടുകൾ മുനിസിപ്പാലിറ്റിക്ക്​ കീഴിലെ തൊഴിലാളികൾ നീക്കം ചെയ്​തു. യാമ്പുവിൽ ജുമുഅ നമസ്കാര ശേഷം പ്രദേശത്തെ പല ഭാഗങ്ങളിലും നേരിയ തോതിൽ മഴ ഉണ്ടായി. മക്ക, മദീന, തബൂക്ക്​ തുടങ്ങിയ സ്​ഥലങ്ങളിൽ മഴക്ക്​ സാധ്യതയുണ്ടാകുമെന്ന്​ കാലാവസ്​ഥ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. മുൻകരുതലെടുക്കാൻ സിവിൽ ഡിഫൻസ്​ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsyamboo
News Summary - yamboo-saudi-saudi news
Next Story