‘ഇബ്രാഹീം നബി: ജീവിതവും സന്ദേശവും’ പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsയാംബു: സ്രഷ്ടാവിന് സമ്പൂർണ സമർപ്പണം ചെയ്ത് ആത്മത്യാഗത്തിെൻറ ഉജ്ജ്വല മാതൃക നൽകിയ ഇബ്രാഹീം നബിയുടെ ജീവിത പാഠങ്ങൾ ഉൾക്കൊണ്ട് വിശ്വാസികൾ ജീവിതത്തിൽ മുന്നേറണമെന്ന് പ്രഭാഷകനും പണ്ഡിതനുമായ അബ്ദുൽ ഷുക്കൂർ അലി അഭിപ്രായപ്പെട്ടു. ‘ഇബ്രാഹീം നബി: ജീവിതവും സന്ദേശവും’ എന്ന ശീർഷകത്തിൽ തനിമ യാംബു, മദീന സോൺ സംഘടിപ്പിച്ച പൊതുപരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രബോധന ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുന്നതിൽ ഇബ്രാഹീം നബിയിൽ നിന്ന് ലഭിക്കുന്ന മാതൃക ആദർശ പ്രബോധകർക്ക് ഏറെ കരുത്തു പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ സംഗമത്തിൽ തനിമ യാംബു, മദീന സോണൽ പ്രസിഡൻറ് ജാബിർ വാണിയമ്പലം അധ്യക്ഷത വഹിച്ചു. അനീസുദ്ദീൻ ചെറുകുളമ്പ് സ്വാഗതവും സലീം വേങ്ങര നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
