നിശ്ചലമായി യാംബു വ്യവസായനഗരവും
text_fieldsയാംബു: കോവിഡ്-19 പ്രതിരോധത്തിെൻറ ഭാഗമായി ബുധനാഴ്ച മുതൽ കർഫ്യൂ സമയം ഉച്ചകഴിഞ്ഞ് മൂ ന്നു മുതലാക്കിയപ്പോൾ യാംബു വ്യവസായനഗരവും പൂർണമായി നിശ്ചലമായി. മൂന്നു മണിയാകു ന്നതിന് മുമ്പുതന്നെ ആളുകൾ താമസസ്ഥലങ്ങളിൽ കയറി. കടകൾ പതിവിലും നേരേത്ത അടച്ചു. നഗരിയിലെ തിരക്കുപിടിച്ച റോഡുകളിൽ അങ്ങിങ്ങായി ചില പൊലീസ് വാഹനങ്ങളൊഴിച്ച് പൂർണമായും വിജനമായി.
യാംബുവിലും ഒന്നിലധികം പേർക്ക് കോവിഡ് രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണമാണ് അധികൃതർ ഏർപ്പെടുത്തിയത്. നഗരിയിലെ പ്രധാന റോഡുകളിലെല്ലാം വിവിധ സുരക്ഷാസേനകളുടെ പട്രോളിങ് സജീവമാണ്. നിരോധനാജ്ഞ ഇല്ലാത്ത സമയങ്ങളിൽപോലും കടകളുടെ മുന്നിലും മറ്റും ആളുകൾ കൂടിനിൽക്കുന്നതിന് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
