വഴിയോര കാഴ്‌ചയിൽ നിറയുന്ന ഗോതമ്പ് മലകൾ
text_fieldsയാമ്പു: യാമ്പു - മദീന പഴയ ഹൈവേയിലൂടെ യാത്ര ചെയ്യുന്നവരുടെ വഴിയോര കാഴ്ചകളിൽ നിറയുന്ന ആകർഷണമാണ് ഗോതമ്പ് മല കൾ. മണൽ കുന്നുകളെ പോലെ തോന്നിക്കുന്ന വൻ ഗോതമ്പ് കൂമ്പാരങ്ങൾ. കൊയ്ത്തുകഴിഞ്ഞ് കൊണ്ടുവന്ന് കൂട്ടിയിട്ടിര ിക്കുന്നതുപോലെ ഗോതമ്പിെൻറ ആ ശേഖരങ്ങൾ കണ്ണെത്താദൂരത്തോളം നീളുേമ്പാൾ വിദൂര കാഴ്‌ചയിൽ മണൽ കുന്നുകളെന്നേ തോന്നിക്കൂ. കന്നുകാലികൾക്കും പറവകൾക്കും മറ്റും തിന്നാൻ കൊടുക്കുന്ന ഒരു തരം ഗോതമ്പ് സംസ്കരിച്ച് പായ്ക്കറ ്റിലാക്കി വിപണിയിലെത്തിക്കുന്ന അഞ്ചു വൻകിട കമ്പനികളുടെ ഫാക്ടറികളിൽ നിന്നുള്ള കാഴ്ചയാണത്.
യാമ്പു നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മദീന റോഡിലെ ചെക്ക് പോയിൻറ് കഴിഞ്ഞ് അഞ്ച് കിലോ മീറ്റർ പിന്നിടുമ്പോൾ തന്നെ റോഡിെൻറ ഇരുവശവും വലിയ മലകൾ പോലെ ഗോതമ്പ് കൂട്ടിയിട്ടിരിക്കുന്നത് കാണാം. യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ രാജ്യങ്ങളിൽ നിന്നാണ് ഗോതമ്പ് കപ്പൽ വഴി യാമ്പു തുറമുഖത്തെത്തുന്നത്. അവിടെ നിന്ന് നൂറുകണക്കിന് ടാങ്കർ ലോറികളിലാണ് പ്രതിദിനമെന്നോണം ഫാക്ടറികളിൽ അതെത്തുന്നത്. വളർത്തു മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടി പൊതുവിതരണ സംവിധാനം വഴിയാണ് സർക്കാർ ഗോതമ്പ് വിദേശത്തുനിന്ന് ഇറക്കുന്നത്. 50 കിലോയുടെ പായ്ക്കറ്റുകളിലാക്കി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് വിതരണം ചെയ്യുന്നു.
ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ നൂറുകണക്കിന് തൊഴിലാളികളാണ് ഇൗ ഫാക്ടറികളിൽ ഗോതമ്പ് പായ്ക്കറ്റുകളിലാക്കുന്നത്. ഗോതമ്പ് ചെറിയ കഷ്ണങ്ങളാക്കിയും പൊടിച്ചും സംസ്കരിക്കാനുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പാകിസ്ഥാനി ഫാക്ടറി തൊഴിലാളി നവാബ് മുഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഒരു ഫാക്ടറിയിൽ നിന്ന് മാത്രം ദിവസം അമ്പതിനായിരത്തിലേറെ പായ്ക്കറ്റുകളാണ് വിതരണത്തിന് തയാറാവുന്നത്. തൊഴിലാളികളുടെ താമസസൗകര്യവും ഇൗ ഫാക്ടറിവളപ്പുകളിൽ തന്നെയാണ്.
ഒട്ടകം, ആട്, വളർത്തുപക്ഷികൾ തുടങ്ങിയവക്കുള്ള തീറ്റയായ ഇൗ ഗോതമ്പിന് ചൂടുകാലത്ത് ആവശ്യം കൂടും. അത്തരം സീസണിൽ ഉദ്പാദനം കൂട്ടുമെന്നും ഗോതമ്പിനോടൊപ്പം ചോളവും കൂടി കലർത്തിയാണ് പായ്ക്ക് ചെയ്യുന്നതെന്നും യമനി തൊഴിലാളി അഹ്‌മദ് ഇബ്രാഹീം പറഞ്ഞു. കമ്പനികളിലെ സെക്യൂരിറ്റി ജീവനക്കാരുടെ അനുവാദം വാങ്ങി ഗോതമ്പ് മലകളുടെ അടുത്തുപോകാനും ഫാക്ടറിയിലെ യന്ത്രസംവിധാനം കാണാനും സന്ദർശകർക്ക് അവസരമുണ്ട്.
യാമ്പു തുറമുഖത്തു നിന്ന് നൂറുകണക്കിന് ടാങ്കർ ലോറികൾ ഗോതമ്പുമായി അണമുറിയാതെ പ്രവഹിക്കുന്നതും നല്ല കാഴ്ച വിരുന്നാണ്. ചരിത്രപ്രസിദ്ധമായ ബദ്ർ രണാങ്കണത്തോട് ചേർന്നുള്ള ബദ്ർ പട്ടണത്തിലേക്ക് ഈ ഫാക്ടറി മേഖലയിൽ നിന്ന് 40 കിലോമീറ്റർ മാത്രമാണ് ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
