യാംബു റോയൽ കമീഷൻ: പ്രഖ്യാപിത പദ്ധതികൾ കാര്യക്ഷമമാക്കാൻ നടപടി
text_fieldsയാംബു: പ്രഖ്യാപിത പദ്ധതികൾ കാര്യക്ഷമമാക്കാൻ നടപടികളുമായി യാംബു റോയൽ കമീഷൻ. നേ രത്തേ പ്രഖ്യാപിച്ച മൂന്നു പുതിയ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനുള്ള പഠനങ്ങൾ ക്കും പ്രായോഗിക നടപടികൾക്കുമാണ് റോയൽ കമീഷൻ തുടക്കം കുറിച്ചത്. കമീഷനിലെ ‘ദാർ അ ൽമർജാൻ’ കൊട്ടാരത്തിെൻറ വിപുലീകരണം, കിങ് ഖാലിദ് റോഡിലെയും കിങ് ഫൈസൽ റോഡിലെയും നടപ്പാതകൾക്കായി പണിയുന്ന പാലങ്ങൾ, ജീസാനിൽ നടപ്പാക്കുന്ന നഴ്സിങ് സ്റ്റാഫ് ഹൗസിങ് പ്രോജക്ട് എന്നീ പദ്ധതികൾ ഉൗർജിതപ്പെടുത്താനാണ് കമീഷൻ പ്രോജക്ട് എൻജിനീയറിങ് വിഭാഗത്തിലെ പ്രത്യേക സംഘം രംഗത്തിറങ്ങിയത്. ഇതിെൻറ ഭാഗമായി ശിൽപശാലകളും നേരത്തേ സംഘടിപ്പിച്ചിരുന്നു.
മൂന്നു പദ്ധതികൾക്കുമായി 214 ദശലക്ഷം റിയാൽ ആണ് കമീഷൻ വകയിരുത്തിയിട്ടുള്ളത്. പദ്ധതികളുടെ ഗുണനിലവാരം ഉയർത്തുന്നതിനും കുറ്റമറ്റ രീതിയിൽ പണി പൂർത്തിയാക്കാനും ഈ വിലയേറിയ പഠനങ്ങൾ ഫലപ്രദമായി സഹായിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
കൂടാതെ, പങ്കെടുത്ത ടീമിലെ അംഗങ്ങൾക്കിടയിൽ ഗുണപരമായ നിർദേശങ്ങൾ പരസ്പരം കൈമാറുന്നതിനും സംരംഭങ്ങൾ സാമ്പത്തിക അച്ചടക്കത്തോടെ സമയബന്ധിതമായി നടപ്പാക്കാനും ഇതുവഴി സാധിക്കുമെന്നും വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
