സുരക്ഷ നേട്ടത്തിൽ റെക്കോഡുമായി യാമ്പു റോയൽ കമീഷൻ
text_fieldsയാമ്പു: തൊഴിലാളികളുടെ സുരക്ഷ സംവിധാനത്തിൽ റെക്കോഡുമായി യാമ്പു റോയൽ കമീഷൻ. യാമ്പ ുവിൽ 150 പദ്ധതികളുടെ പ്രവൃത്തി സമയത്ത് 12 ദശലക്ഷം മണിക്കൂറിൽ തൊഴിലാളികൾക്ക് ഒരു പര ിക്ക് പോലും ഉണ്ടായില്ല. മികവുറ്റ സുരക്ഷാ നേട്ടത്തിെൻറ അഭിമാനത്തിലാണ് റോയൽ കമീഷൻ. സേഫ്റ്റി വിഭാഗത്തിെൻറ 2019ലെ സ്ഥിതി വിവരക്കണക്കനുസരിച്ച് 561 ലധികം സുരക്ഷാനിയമങ്ങളിൽ ജാഗ്രത പാലിക്കാനാവശ്യമായ ശിൽപശാലകളും 4128 സുരക്ഷ പരിശോധനകളും ഈ വർഷം ആദ്യ പകുതിയിൽ യാമ്പുവിൽ നടത്തി.
തൊഴിലാളികൾ സുരക്ഷ നിയമങ്ങൾ പാലിക്കുന്നതിൽ ഏറെ കണിശത പുലർത്തിയതും ബന്ധപ്പെട്ട വകുപ്പുകൾ നിയമ പാലനത്തിൽ കൂടുതൽ ശ്രദ്ധ നൽകിയതും ശ്രദ്ധേയമാണെന്ന് അധികൃതർ പറഞ്ഞു. ജീവൻ നഷ്ടപ്പെടൽ, ശാരീരികമായ പരിക്ക്, ആരോഗ്യക്ഷതം, പാരിസ്ഥിതിക നാശം, സ്വത്ത് നാശം, പ്രവൃത്തിതടസ്സം ഉണ്ടാക്കുന്ന അപകടങ്ങൾ എന്നിവയൊന്നും ഉണ്ടായില്ലെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
സുരക്ഷ രംഗത്ത് അഭിമാനാർഹമായ മികവ് നേടാൻ പരിശ്രമിച്ച എല്ലാവരെയും റോയൽ കമീഷൻ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി വകുപ്പ് മേധാവികൾ പ്രത്യേകം അഭിനന്ദിച്ചു.
