യാമ്പുവിൽ റെയ്ഡ്; പഴകിയ മാംസം പിടികൂടി
text_fieldsയാമ്പു: മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കേടുവന്നതും ഉപയോഗശൂന്യവുമായ മാട്ടിറച്ചി പിടികൂടി.
ഇറക്കുമതി ചെയ്ത പഴകിയ മാംസം ശീതീകരിച്ച് വിൽപനക്ക് വെച്ചതാണ് മുനിസിപ്പൽ അധികൃതരുടെ സ്‌പെഷ്യൽ സ്‌ക്വാഡ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ കണ്ട് കെട്ടി നശിപ്പിച്ചത്. കടയുടമയെ അറസ്റ്റ് ചെയ്തതായും പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു.ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ വ്യാപകമായ പരിശോധന തുടരും. പഴകിയതും കേടുവന്നതുമായ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത് കർശനമായി നിരീക്ഷിക്കുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടികൾ കർശനമാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഭക്ഷ്യ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മുനിസിപ്പാലിറ്റിയുടെ 940 എന്ന അടിയന്തിര ടെലിഫോൺ നമ്പറിൽ അറിയിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
