യാമ്പു പുഷ്പമേള: കാർട്ടൂൺ കഥാപാത്രങ്ങൾക്കു പിന്നാലെ കുട്ടികൾ
text_fieldsയാമ്പു: കുട്ടികൾക്ക് ഉല്ലാസവും മുതിർന്നവർക്ക് ഗൃഹാതുര ഓർമകളും സമ്മാനിച്ച് പഴയ കാർട്ടൂൺ കഥാപാത്രങ്ങളുടെ ആവ ിഷ്കാരങ്ങൾ യാമ്പു പുഷ്പമേളയിയിൽ. 1980കൾ മുതൽ സിനിമകളിലും കാർട്ടൂൺ പ്രസിദ്ധീകരണങ്ങളിലും ജനപ്രീതി നേടിയ അറേബ്യൻ കാർട്ടൂൺ കഥാപാത്രങ്ങളാണ് മേളയിൽ പുനഃരാവിഷ്‌കാരം നടത്തിയത്. അറബിക്കഥകളിലും കാർട്ടൂൺ സിനിമകളിലും പ്രസിദ്ധമായ ‘ബിലാദുൽ അജാഇബ്’, ‘ജമീല: വൽ വഹ്‌ശി’ തുടങ്ങിയവയാണ് കൂട്ടത്തിലെ താരങ്ങൾ. പഴയ കാലത്ത് സ്വദേശികൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്തിയ കാർട്ടൂൺ കഥാപാത്രങ്ങളുടെ മോഡലുകൾ അവതരിപ്പിച്ച് നടത്തിയ ദൃശ്യകഥാവിഷ്‌കാരങ്ങൾ മേള സന്ദർശിക്കാനെത്തിയ കുട്ടികളെ പോലെ മുതിർന്നവരെയും ആകർഷിച്ചു. കാർട്ടൂൺ കഥാപത്രങ്ങളുടെ കലാപ്രകടനങ്ങൾ ഹർഷാരവങ്ങേളറ്റുവാങ്ങി.
കുട്ടികളുടെ നാടകോത്സവവും ശ്രദ്ധേയം. കുട്ടികളിൽ കലാ സാംസ്കാരിക ബോധം വളർത്തുകയാണ് ലക്ഷ്യം. കുട്ടികൾക്ക് കലാമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇലക്ട്രോണിക് ഗെയിമുകളും കരയിലും വെള്ളത്തിലും ഒരുക്കിയ വിനോദസൗകര്യങ്ങളും ആസ്വാദ്യകരമാണ്. ഏപ്രിൽ അഞ്ച് വരെ മേള തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
