യാമ്പുവിലെ ഡെൻറൽ ക്ലിനിക്കുകളിൽ പരിശോധന; 34 നിയമ ലംഘനങ്ങൾ കണ്ടെത്തി
text_fieldsയാമ്പു: ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ യാമ്പുവിലെ ഡെൻറൽ ക്ലിനിക്കുകളിൽ നടത്തിയ പരിശോധനകളിൽ 34 നിയമലംഘനങ്ങൾ കണ്ടെത്തിയതായി യാമ്പു ആരോഗ്യ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ അൻമി അറിയിച്ചു. വിദഗ്ധ വൈദ്യപരിശോധന സംവിധാനങ്ങളുടെ അപര്യാപ്തത, അണുബാധ നിയന്ത്രണ സംവിധാനങ്ങളുടെ കുറവ്, വേണ്ടത്ര വിദഗ്ധരില്ല എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഡെൻറൽ ക്ലിനിക്കുകൾ പാലിക്കേണ്ട നിർദേശങ്ങൾ ആരോഗ്യമന്ത്രാലയം നേരത്തെ നൽകിയിരുന്നു. ആരോഗ്യ സ്ഥാപനങ്ങൾ അവ നടപ്പിലാക്കേണ്ടതിെൻറ ഗൗരവം ബോധ്യപ്പെടുത്തി കാമ്പയിനും നടത്തിയിരുന്നു. യാമ്പു പ്രവിശ്യയിലെ ആളുകൾക്ക് കുറ്റമറ്റ ആരോഗ്യ സേവനങ്ങൾ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാക്കാൻ വേണ്ടിയുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. യാമ്പുവിൽ ദന്ത ചികിത്സ ലഭ്യമാക്കുന്ന വലിയ ആശുപത്രികളടക്കം നൂറോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവ ആരോഗ്യ വകുപ്പിെൻറ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
ആരോഗ്യ രംഗത്തെ ഏത് നിയമ ലംഘനങ്ങളും കർശനമായ നടപടികൾക്ക് നിമിത്തമാകുമെന്നും ബന്ധപ്പെട്ടവർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
