Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോളറ: യമന്​ അമീർ...

കോളറ: യമന്​ അമീർ മുഹമ്മദി​െൻറ സഹായം 66 ദശലക്ഷം ഡോളർ  

text_fields
bookmark_border
കോളറ: യമന്​ അമീർ മുഹമ്മദി​െൻറ സഹായം 66 ദശലക്ഷം ഡോളർ  
cancel

റിയാദ്​: യമനിൽ പടർന്ന്​ പിടിച്ച കോളറക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സൗദി അറേബ്യയുടെ 66.7 ദശലക്ഷം ഡോളറി​​​െൻറ സഹായം. കിരീടാവകാശി അമീർ മുഹമ്മദി​​​െൻറ മുൻകൈയിലാണ്​ കിങ്​ സൽമാൻ സ​​െൻറർ ഫോർ റിലീഫ്​ ആൻറ്​ ഹ്യുമാനിറ്റേറിയൻ എയ്​ഡ്​ വഴി ധനസഹായം നൽകിയത്​. യമനിലെ കോളറ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്ന യുനിസെഫിനും ലോകാരോഗ്യസംഘടനക്കും അനുബന്ധ സ്​ഥാപനങ്ങൾക്കുമാണ്​ തുക. യമനിലെ മാനുഷിക പ്രവർത്തനങ്ങൾ ശക്​തിപ്പെടുത്തുന്നതി​​​െൻറ ഭാഗമാണിത്​.

രോഗപ്രതിരോധ പ്രവർത്തനങ്ങൾ​ക്കൊപ്പം ശുദ്ധജലം, മാലിന്യ നിർമാർജനം, പൊതുജനാരോഗ്യം തുടങ്ങിയ രംഗങ്ങളിലും ഇൗ സഹായം ഉപയോഗപ്പെടു​ത്തും. യമനിൽ പ്രവർത്തിക്കുന്ന രാജ്യാന്തര ആരോഗ്യ സംഘടനകളുമായി സജീവമായി സഹകരിക്കുന്നുണ്ടെന്ന്​ കിങ്​ സൽമാൻ ​െസൻറർ ജനറൽ സൂപ്പർവൈസറും റോയൽകോർട്ട്​ ഉപദേഷ്​ടാവുമായ അബ്​ദുല്ല അൽ റബീഹ്​ അറിയിച്ചു. യൂനിസെഫി​​​െൻറയും ലോകാരോഗ്യ സംഘടനയുടെയും ആവശ്യങ്ങൾ ചെവിക്കൊണ്ട്​ അവർക്ക്​ വേണ്ട ധനസഹായം നൽകുന്നുണ്ട്​. യമനിലെ പൊതുജനാരോഗ്യം മെച്ച​​െപടുത്തുന്നതിനായി സഹകരണം തുടരുമെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.​ കഴിഞ്ഞ സെപ്​റ്റംബറിൽ പടർന്നുപിടിക്കാൻ ആരംഭിച്ച കോളറ ഇതിനകം മൂന്നുലക്ഷത്തിലധികം പേർക്ക്​ ബാധിച്ചിട്ടുണ്ടെന്നാണ്​ കണക്ക്​. 1265 പേർ മരിച്ചു. മരണപ്പെട്ടവരിൽ നാലിലൊന്നും കുട്ടികളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - yaman
Next Story