യമന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ചര്‍ച്ചകള്‍ അടുത്തയാഴ്ച
text_fieldsജിദ്ദ: യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് അടുത്തയാഴ്ച തുടക്കമാകുമെന്ന് റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്നും സമാധാന ചര്‍ച്ചയെ പിന്തുണക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിലാണ് യോഗം നടക്കുക.
മനുഷ്യ ദുരന്തത്തിെൻറ വക്കിലുള്ള യമനില്‍ യുദ്ധമവസാനിപ്പിക്കാറായെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിെൻറ ഓഫീസാണ് യമന്‍ യുദ്ധത്തില്‍ പങ്കാളികളായവര്‍ക്ക് യുദ്ധമവസാനിപ്പിക്കാനുള്ള അഭ്യര്‍ഥന കൈമാറിയത്. അമേരിക്കന്‍ പിന്തുണയുള്ള അറബ് സഖ്യസേന, യമന്‍ സൈന്യം, ഹൂതികള്‍, ഇതര വിമത വിഭാഗങ്ങള്‍ എന്നിവരാണ് യമന്‍ യുദ്ധത്തില്‍ നിലവില്‍ പങ്കാളികള്‍. യുദ്ധമവസാനിപ്പിക്കാന്‍ യു.എന്‍ മധ്യസ്ഥന്‍ മാര്ട്ടിന് ഗ്രിഫിത്ത് അടുത്തയാഴ്ച യമനിലെത്തും.
ഇതിനെ പിന്താങ്ങി യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നാണ് അമേരിക്കന്‍ ആവശ്യം. ഇനിയും യുദ്ധമവസാനിപ്പിച്ചില്ലെങ്കിൽ മനുഷ്യമഹാ ദുരന്തം കാണേണ്ടി വരുമെന്ന് യു എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ ഹുദൈദ തുറമുഖം മോചിപ്പിക്കാനുള്ള യമന്‍ സൈന്യത്തിെൻറ ആക്രമണത്തില്‍ ഈ മാസം കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം അറുപത് കവിഞ്ഞു.
ഒരു മാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി 60ലേറെ വിമതരാണ് കൊല്ലപ്പെട്ടത്. സഖ്യസേനയുടെ ആക്രമണം വിവിധ ഭാഗങ്ങില്‍ തുടരുന്നുണ്ട്. ഇതിനിടെ ഹുദൈദക്കടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അധ്യാപകരെ ഹൂതികള്‍ തട്ടിക്കൊണ്ടു പോയെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മനുഷ്യ ദുരന്തം മുന്നിലുള്ളതിനാല്‍ നവംബറില്‍ തന്നെ യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ച തുടങ്ങാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സൗദി അയച്ച 60 ബില്യണ്‍ ഡോളര്‍ വില വരുന്ന എണ്ണ ടാങ്കറുകള്‍ യമന്‍ തീരത്ത് എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
