Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമനിൽ സമാധാനം...

യമനിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന്​ സൗദി മന്ത്രിസഭ

text_fields
bookmark_border
യമനിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന്​ സൗദി മന്ത്രിസഭ
cancel
camera_alt???????? ????????? ????? ?????????????????????????? ??????????? ??????????????

ജി​ദ്ദ: യ​മ​നി​ൽ സാ​ധാ​ര​ണ ജീ​വി​തം തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സൗ​ ദി മ​ന്ത്രി സ​ഭാ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ദ​ൻ മേ​ഖ​ല​യി​ലും തെ​ക്ക​ൻ പ്ര​വി​ശ്യ​ക​ളി​ലും സ​തേ​ൺ ട്രാ​ൻ​സ ി​ഷ​ണ​ൽ കൗ​ൺ​സി​ൽ (എ​സ്.​ടി.​സി) അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷ​മു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി​സ​ഭ. അ​ത്ത​രം ന​ട​പ​ടി​ക​ൾ റി​യാ​ദ് ക​രാ​റി​നെ ലം​ഘി​ക ്കു​ന്ന​താ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. റി​യാ​ദ് ക​രാ​ർ ലം​ഘി​ക്കു​ന്ന ഒരു ന​ട​പ​ടി​യും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും രാ​ജ്യ​ത്തു​ള്ള വ്യ​വ​സ്ഥ​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​കേ​ണ്ട​തി​​െൻറ ആ​വ​ശ്യ​ക​ത​യും സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം ഊ​ന്നി​പ്പ​റ​ഞ്ഞു.


യ​മ​നി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ​ടി ഒ​രു മാ​സ​ത്തേ​ക്ക് നീ​ട്ടാ​നു​ള്ള അ​റ​ബ് സ​ഖ്യ​ത്തി​​െൻറ ശ്ര​മ​ത്തെ മ​ന്ത്രി​സ​ഭ പ്ര​ശം​സി​ച്ചു. യ​മ​നി​ൽ സു​ര​ക്ഷ​യു​ടെ​യും ഐ​ക്യ​ത്തി​​െൻറ​യും സ്ഥി​ര​ത​യു​ടെ​യും സ​മ​ഗ്ര​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സു​വ്യ​ക്ത​മാ​യൊ​രു രാ​ഷ്​​ട്രീ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ശ്ര​മ​ങ്ങ​ളെ മ​ന്ത്രി​സ​ഭാ​യോ​ഗം പി​ന്തു​ണ​ച്ചു. അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലും സൗ​ദി​ക്ക​ക​ത്തു​മു​ള്ള കോ​വി​ഡ് വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചും ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സു​ക​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി റി​പ്പോ​ർ​ട്ടു​ക​ൾ മ​ന്ത്രി​സ​ഭ യോ​ഗം അ​വ​ലോ​ക​നം ചെ​യ്ത​താ​യി വാ​ർ​ത്താ​വി​ത​ര​ണ വ​കു​പ്പ് ആ​ക്​​ടി​ങ്​ മ​ന്ത്രി ഡോ. ​മാ​ജി​ദ് അ​ൽ​ഖ​സ​ബി അ​റി​യി​ച്ചു. സൗ​ദി​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ​ക്ക് ന​ൽ​കു​ന്ന വൈ​ദ്യ​സ​ഹാ​യം, പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ന​ട​പ​ടി​ക​ളു​മെ​ല്ലാം യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളി​ൽ സൗ​ദി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു. ജി 20 ​രാ​ജ്യ​ങ്ങ​ൾ, അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ ചാ​രി​റ്റ​ബി​ൾ സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും കോ​വി​ഡ് മ​ഹാ​മാ​രി​യെ ചെ​റു​ക്കു​ന്ന​തി​നും ഫ​ണ്ടി​ങ്​ വി​ട​വ് നി​ക​ത്തു​ന്ന​തി​നു​മു​ള്ള അ​ന്താ​രാ​ഷ്​​ട്ര ശ്ര​മ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം ആ​ഹ്വാ​നം ന​ൽ​കി. സൗ​ദി ഇ​സ്‌​ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ റ​മ​ദാ​ൻ ഇ​ഫ്താ​ർ പ​ദ്ധ​തി​ക്കാ​യി നീ​ക്കി​െ​വ​ച്ചി​രി​ക്കു​ന്ന ഫ​ണ്ട് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. 18 രാ​ജ്യ​ങ്ങ​ളി​ലാ​യി 10 ല​ക്ഷം ആ​ളു​ക​ൾ​ക്ക് ഇ​ഫ്താ​ർ ഭ​ക്ഷ​ണം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. സൗ​ദി അ​റേ​ബ്യ​യും മൊ​റോ​ക്ക​ൻ സ​ർ​ക്കാ​റും ത​മ്മി​ൽ പ​ര​സ്പ​രം കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റു​ന്ന​തി​നു​ള്ള ക​ര​ട് ക​രാ​ർ ച​ർ​ച്ച ചെ​യ്യാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ​യോ അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​തി​നി​ധി​യെ​യോ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​പ്പെ​ടു​ത്തി.
സൗ​ദി അ​റേ​ബ്യ​യി​ലെ ഉ​പ്പു​വെ​ള്ള പ​രി​വ​ർ​ത്ത​ന കോ​ർ​പ​റേ​ഷ​നും അ​മേ​രി​ക്ക​യി​ലെ ഊ​ർ​ജ വ​കു​പ്പും ത​മ്മി​ലു​ള്ള സ​മു​ദ്ര​ജ​ല​ത്തി​​െൻറ ഉ​ന്മൂ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​യു​ടെ ക​ര​ട് മെ​മ്മോ​റാ​ണ്ടം ച​ർ​ച്ച ചെ​യ്യാ​ൻ പ​രി​സ്ഥി​തി, ജ​ല കൃ​ഷി മ​ന്ത്രി​യെ അ​ധി​കാ​ര​പ്പെ​ടു​ത്താ​നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ഒ​രു ഉ​പാ​ധി​ക​ളു​മി​ല്ലാ​തെ റെ​ഗു​ലേ​റ്റ​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും വൈ​ദ്യു​തി​യും ജ​ല​സേ​വ​ന​വും ന​ൽ​കാ​നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiyamangulf news
News Summary - yaman-saudi-gulf news
Next Story