Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമനിൽ കുഴിബോംബുകൾ...

യമനിൽ കുഴിബോംബുകൾ നിർവീര്യമാക്കാൻ  40 ദശലക്ഷം റിയാലി​െൻറ സൗദി പദ്ധതി  

text_fields
bookmark_border
യമനിൽ കുഴിബോംബുകൾ നിർവീര്യമാക്കാൻ  40 ദശലക്ഷം റിയാലി​െൻറ സൗദി പദ്ധതി  
cancel

റിയാദ്​: യമനിൽ ഹൂതികൾ സ്​ഥാപിച്ച കുഴി ബോംബുകൾ  നിർവീര്യമാക്കുന്നതിന്​  40 ദശലക്ഷം റിയാലി​​​െൻറ സൗദി പദ്ധതി. കിങ്​ സൽമാൻ ഹൂമാനിറ്റേറിയൻ എയിഡ്​ ആൻറ്​ റിലീഫ്​ സ​​െൻററി​​​െൻറ നേതൃത്വത്തിലാണ്​ ‘മഅസം’ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നതെന്ന്​ റോയൽ കോർട്ട്​ ഉപദേഷ്​ടാവും കെ.എസ്​ റിലീഫ്​ ജനറൽ സൂപർവൈസറുമായ ഡോ. അബ്​ദുല്ല അൽ റബീഹ്​ റിയാദിൽ നടത്തിയ വർത്താസമ്മേളനത്തിൽ പറഞ്ഞു. യമൻ ജനതക്ക്​ സുരക്ഷ ഉറപ്പുവരുത്തുക, സുരക്ഷിതമായി അടിയന്തര സഹായ വിതരണ പദ്ധതികൾ നടപ്പിലാക്കു എന്നിവയാണ്​​ ലക്ഷ്യം. അഞ്ച്​ ഘട്ടങ്ങളായാണ്​ പദ്ധതി നടപ്പിലാക്കുക.

ഹൂതികളിൽ നിന്ന്​ മോചിപ്പിച്ച പ്രദേശങ്ങളിൽ ആറ്​ ലക്ഷം മൈനുകൾ മണ്ണിനടിയിലുണ്ടെന്നാണ്​ കണക്ക്​. 130, 000 മൈനുകൾ കടലിലാണ്​. ഇത്​ അന്താരാഷ്​ട്ര കപ്പൽ ഗതാഗതത്തിന്​ ഭീഷണിയാണ്​. കൂഴിബോംബ്​ പൊട്ടി യമനിൽ 1539  മരണവും 3000 പേർക്ക്​ പരിക്കും സംഭവിച്ചിട്ടുണ്ട്​. 900 ​പേർക്ക്​ സ്​ഥായിയായ അംഗ​ െവെകല്യം സംഭവിച്ചു​. യഥാർഥ കണക്ക്​ ഇതിലും അധികമുണ്ടാവാമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

സൗദി കാഡറുകളെയും അന്താരാഷ്​ട്ര വിദഗ്​ധരെയും  ഉൾപെടുത്തിയാണ്​ കുഴിബോംബ്​ നിർവീര്യമാക്കൽ പദ്ധതി നടപ്പിലാക്കുന്നത്​. യമനിലെ സാധാരണക്കാർക്കും അപകടത്തിൽ നിന്ന്​ രക്ഷപ്പെടുന്നതിനുള്ള പരിശീലനം പദ്ധതിയുടെ ഭാഗമാണ്​.യമൻ വിദേശകാര്യമന്ത്രി ഖാലിദ്​ അൽയമാനി, ഹ്യുമൻ റൈറ്റ്​സ്​ മിനിസ്​റ്റർ മുഹമ്മദ്​ അസ്​കർ, പദ്ധതി മാനേജർ ഒസാമ അൽ ഗൊസൈബി  തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു. ​ഹൂതികൾക്കെതിരായ സൈനിക ഒാപറേഷനൊപ്പം തന്നെ മാനുഷികസഹായപദ്ധതികളൂം യമനിൽ നടക്കുന്നുണ്ടെന്ന്​ ഇവർ വ്യക്​തമാക്കി. നിലവിൽ സഹായ വിതരണപ്രവർത്തനങ്ങളെ ഹൂതികൾ നേരിട്ട്​ തടസ്സപ്പെടുത്തുന്നില്ല. മോചിപ്പിച്ച പ്രദേശങ്ങളിലെ കുട്ടികളെയും സ്​ത്രീകളെയും ഉപയോഗപ്പെടുത്തി സാധാരണകാർക്കുള്ള സഹായ വിതരണം തടസ്സപ്പെടുത്തുന്നതായി യമൻ മന്ത്രി  ഖാലിദ്​ അൽയമാനിപറഞ്ഞ​ു. 
കടലിൽ മൈൻ കുഴിബോംബുകൾ സ്​ഥാപിക്കുന്ന ഹൂതി നടപടിക്കെതിരെ അന്താരാഷ്​ട്ര ഇടപെടൽ അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiyamangulf newsmalayalam news
News Summary - yaman-saudi-gulf news
Next Story