Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകപ്പലിൽ വന്ന ഇന്ത്യൻ...

കപ്പലിൽ വന്ന ഇന്ത്യൻ ഹാജിമാരുടെ  ഒാർമകളുമായി യലംലം

text_fields
bookmark_border
കപ്പലിൽ വന്ന ഇന്ത്യൻ ഹാജിമാരുടെ  ഒാർമകളുമായി യലംലം
cancel
camera_alt????? ????????
മക്ക: ഹജ്ജിനും  ഉംറക്കും മക്കയിലേക്ക് വരുന്ന  തീര്‍ഥാടകര്‍ക്ക് ഇഹ്റാം ചെയ്യാന്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളാണ് മീഖാത്തുകള്‍ എന്നറിയപ്പെടുന്നത്. ഇവിടെ മുതലാണ് ഹജ്ജിനു മനസ്സ്​ ​െവച്ച് പ്രാർഥിച്ച്​  ഇഹ്​റാം വസ്ത്ര മണിഞ്ഞ്​  തീര്‍ഥാടകര്‍ തല്‍ബിയ്യത്ത് മന്ത്രങ്ങള്‍ ഉരുവിടുക. 
മക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് അ‍ഞ്ച് മീഖാത്തുകളാണ് പ്രവാചകന്‍ നിശ്ചയിച്ചു നല്‍കിയത്. ദുല്‍ഹുലൈഫ, ജുഹ്ഫ, ഖര്‍നുല്‍ മനാസില്‍, ദാത്തു ഇര്‍ഖ്, യലംലം എന്നിങ്ങനെയായിരുന്നു ആ സ്ഥലങ്ങള്‍ അറിയപ്പെട്ടത്​. പില്‍കാലത്ത് ഇവയില്‍ ചില പേരുകളില്‍  മാറ്റം വന്നു. യമനില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് ഇഹ്റാമില്‍ പ്രവേശിക്കാന്‍ നിശ്ചയിക്കപ്പെട്ട മീഖാത്താണ് യലംലം. നേരത്തെ കപ്പല്‍ മാര്‍ഗം ഇന്ത്യയില്‍ നിന്ന്​ വരുന്ന തീര്‍ഥാടകര്‍ മീഖാത്തായി നിശ്ചയിച്ചത് യലംലമായിരുന്നു. ഹജ്ജ് യാത്ര വിമാനത്തിലായതോടെ ഇന്ത്യക്കാരുടെ മീഖാത്ത്​  രണ്ടെണ്ണമായി. യലംലവും ത്വാഇഫിനടുത്ത്​ സേല്‍ കബീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഖര്‍നുല്‍ മനാസിലും ഇന്ത്യൻ ഹാജിമാരുടെ മീഖാത്തായി. ഈ പ്രദേശങ്ങള്‍ക്ക് മുകളിലെത്തുന്നതോടെ വിമാനത്തില്‍ നിന്ന്​ അറിയിപ്പ് നല്‍കും. സാധാരണയായി ഇന്ത്യന്‍  തീര്‍ഥാടകര്‍ തങ്ങളുടെ മീഖാത്തുകളായ യലംലം, സേല്‍ കബീര്‍ എന്നിവ സന്ദര്‍ശിക്കാറില്ല. എന്നാല്‍ മദീന സന്ദര്‍ശന വേളയില്‍ അബ്​യാർ അലി എന്ന പേരില്‍ അറിയപ്പെടുന്ന ദുല്‍ഹുലൈഫ മീഖാത്ത് സന്ദര്‍ശിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsYalamlamMalayali newsIndian Hajj Team
News Summary - Yalamlam
Next Story