'യാ ഹബീബി' പ്രകാശന ചടങ്ങ്; സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsദമ്മാം: കെ.എം.സി.സി സൗദി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പുറത്തിറക്കിയ എൻജിനീയർ സി ഹാഷിം ഓർമ്മപുസ്തകം 'യാ ഹബീബി'യുടെ സൗദിതല പ്രകാശനത്തിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. പ്രവർത്തക സമിതി മീറ്റും സംഘാടക സമിതി രൂപീകരണയോഗവും കെ.എം.സി.സി സൗദി സാംസ്കാരിക സമിതി ചെയർമാൻ മാലിക് മഖ്ബൂൽ ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രവിശ്യ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു.
കെ.എം സി സി സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന സി ഹാഷിം എഞ്ചിനീയറുടെ ജീവിതം പറയുന്നതിനോടൊപ്പം നാലു പതിറ്റാണ്ട് കാലത്തെ പ്രവസത്തിന്റെയും സൗദി കിഴക്കൻ മേഖലയുടെയും ചരിത്രം പറയുന്ന 'യാ ഹബീബി' എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്തംബർ 18 ന് വ്യാഴാഴ്ച വൈകിട്ട് എട്ട് മണിക്ക് ദമ്മാം ഫൈസലിയ യൗമുൽ ഖാഹ് ഓഡിറ്റോറിയത്തിൽ വെച്ച് സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ധീഖ് അഹ്മ്മദിന് നൽകി നിർവ്വഹിക്കും. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പത്രപ്രവർത്തകനുമായ സി.പി സൈദലവി ഹാഷിം എഞ്ചിനീയർ സ്മാരക പ്രഭാഷണം നടത്തും.
മുഹമ്മദ് കുട്ടി കോഡൂർ ചെയർമാനും ആലിക്കുട്ടി ഒളവട്ടൂർ ജനറൽ കൺവീനറും അബ്ദുൽ മജീദ് കൊടുവള്ളി ചീഫ് കോഓർഡിനേറ്ററും സിദ്ധീഖ് പാണ്ടികശാല ഫിനാൻസ് കൺട്രോളറുമായി വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചിട്ടുള്ളത്. ഖാദർ ചെങ്കള, മാലിക് മഖ്ബൂൽ ആലുങ്ങൽ, ഷാജി ആലപ്പുഴ, ഖാളി മുഹമ്മദ് എന്നിവരാണ് രക്ഷാധികാരികൾ. കബീർ കൊണ്ടോട്ടി, കാദർ മാഷ്, അമീറലി കൊയിലാണ്ടി.(കോർഡിനേറ്റേഴ്സ്), സൈനുൽ ആബിദ്, ഇഖ്ബാൽ ആനമങ്ങാട്, ഉമ്മർ ഓമശ്ശേരി, മുഷ്ത്താക് പേങ്ങാട്, സമദ് കെ.പി വേങ്ങര, സലാം ആലപ്പുഴ, ബാവ കൊടുവള്ളി, ലത്തീഫ് ഖഫ്ജി (സ്വാഗതസംഘം ജനറൽ കമ്മിറ്റി വൈസ് ചെയർമാൻമാർ), ഹുസൈൻ വേങ്ങര, അസീസ് എരുവാട്ടി, അറഫാത് കാസർകോട്, മൻസൂർ റഹീമ, ബഷീർ ബാഖവി, സുബൈർ വയനാട്, സഫീർ അച്ചു, സ്വാദിഖ് എറണാംകുളം, അബ്ദുൽ ഖാദർ ആലപ്പുഴ, അമീൻ കളിയികാവിള, നിസാർ അഹമ്മദ് (കൺവീനർമാർ), റഹ്മാൻ കാരയാട് (ഫിനാൻസ് കമ്മറ്റി ചെയർമാൻ), അഷ്റഫ് ഗസാൽ (ജന. കൺവീനർ), മുജീബ് കൊളത്തൂർ, അൻവർ ഷാഫി, ബഷീർ വെട്ടുപാറ, ജമാൽ മീനങ്ങാടി, ഫഹദ് കൊടിഞ്ഞി, സുൽഫി അൽ ഹസ്സ, ഖാദർ അണങ്കൂർ.(വൈസ് ചെയർമാൻ), സൈതലവി പരപ്പനങ്ങാടി, ബഷീർ ആലുങ്ങൽ, കലാം മീഞ്ചന്ത, ഫൈസൽ ഇരിക്കൂർ, ശരീഫ് പാറപ്പുറത്ത്, ബഷീർ ഉപ്പട, മൻസൂർ തിരതല്ലൂർ, ഷിബു കവലയിൽ, റിയാസ് ബഷീർ, ഷമീർ ഷാൻ കൊല്ലം (കൺവീനർ), ടി.ടി കരീം വേങ്ങര.(പബ്ലിസിറ്റി ചെയർമാൻ), കൺവീനർമാർ: ഷറഫു കൊടുവള്ളി, ആബിദ് പാറക്കൽ എന്നിവരേയും തെരഞ്ഞെടുത്തു.കെ.എം.സി.സി കിഴക്കൻ പ്രാവിശ്യ ആക്റ്റിംഗ് ജനറൽ സെക്രട്ടറി ടി.ടി അബ്ദുൽ കരീം വേങ്ങര സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

