‘യാ ഹബീബീ’: ഹാഷിം എൻജിനീയർ ഓർമപുസ്തകം; പ്രകാശനം ആഗസ്റ്റ് നാലിന്
text_fieldsസി. ഹാഷിം എൻജിനീയർ
ദമ്മാം: സൗദി കെ.എം.സി.സി സ്ഥാപക നേതാക്കളിൽ പ്രമുഖനും ദേശീയ സമിതി ട്രഷറുമായിരുന്ന പരേതനായ സി. ഹാഷിം എൻജിനീയറുടെ ഓർമപുസ്തകം ‘യാ ഹബീബീ’ പ്രസിദ്ധീകരിക്കുന്നു. ആഗസ്റ്റ് നാലിന് കണ്ണൂർ ചേംബർ ഹാളിൽ ഉച്ചകഴിഞ്ഞ് മൂന്നിന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിക്കും.
കണ്ണൂർ കോർപറേഷൻ കൗൺസിലറും ഹാഷിം എൻജിനീയറുടെ ഭാര്യയുമായ ഫിറോസ ഹാഷിം, മുസ്ലിം ലീഗ്, കെ.എം.സി.സി നേതാക്കൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ ഉൾപ്പടെയുള്ളവർ സംബന്ധിക്കും.സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയാണ് പുസ്തകത്തിെൻറ പ്രസാധകർ. ഹാഷിം എൻജിനീയറെ കുറിച്ച് വിവിധയാളുകൾ പങ്കുവെക്കുന്ന കുറിപ്പുകൾ ഉൾക്കൊള്ളുന്ന അഞ്ഞൂറിലധികം പേജുകളുള്ളതാണ് ഓർമപ്പുസ്തകം.
ചരിത്രകാരനും ഗ്രന്ഥകാരനുമായ മാലിക് മഖ്ബൂൽ ആലുങ്ങലാണ് ചീഫ് എഡിറ്റർ. ഖാദർ വാണിയമ്പലം (എക്സിക്യൂട്ടീവ് എഡിറ്റർ), അശ്റഫ് ആളത്ത് (അസോസിയേറ്റ് എഡിറ്റർ), അമീറലി കൊയിലാണ്ടി, സിറാജ് ആലുവ, ഹമീദ് വടകര (സബ് എഡിറ്റർമാർ) എന്നിവരടങ്ങിയ സമിതിയാണ് പുസ്തകമൊരുക്കിയത്.
ഖാദർ ചെങ്കള (രക്ഷാധികാരി), മുഹമ്മദ് കുട്ടി കോഡൂർ (ചെയർമാൻ), ആലിക്കുട്ടി ഒളവട്ടൂർ (ജനറൽ കൺവീനർ), മാമു നിസാർ (ഫിനാൻസ് കൺവീനർ), സി.പി. ശരീഫ് ചോലമുക്ക് (പബ്ലിസിറ്റി കൺവീനർ), സിദ്ദിഖ് പാണ്ടികശാല, റഹ്മാൻ കാരയാട് (സമിതിയംഗങ്ങൾ) എന്നിവർ നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

