പ്രവാസികളോട് ക്രൂരത കാട്ടിയ സർക്കാറിനെതിരെ വിധിയെഴുതുക -റിയാദ് യു.ഡി.എഫ് കൺവെൻഷൻ
text_fieldsറിയാദ് യു.ഡി.എഫ് കൺവെൻഷൻ അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പിണറായി സർക്കാറിെൻറ ദുർഭരണത്തിനെതിരെ വിധിയെഴുതാനുള്ള സുവർണാവസരം ഉപയോഗപ്പെടുത്താൻ പ്രവാസികളും കുടുംബങ്ങളും ജാഗ്രത പാലിക്കണമെന്ന് റിയാദ് യു.ഡി.എഫ് കൺവെൻഷൻ.പ്രവാസികളെ അപമാനിക്കുകയും കോവിഡ്വാഹകരായി അവഹേളിക്കുകയുംചെയ്ത പിണറായി ഭരണകൂടം കോവിഡ് കാലത്ത് നാട്ടിലെത്താൻ കാലുപിടിച്ച് കരഞ്ഞവരോട് കാട്ടിയ ക്രൂരത പ്രവാസി സമൂഹം മറന്നിട്ടില്ലെന്നും കൺവെൻഷനിൽ സംസാരിച്ചവർ പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന കൺവെൻഷനിൽ റിയാദ് യു.ഡി.എഫ് ചെയർമാൻ കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു.കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ്, കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം എസ്.വി. അർശുൽ അഹമ്മദ്, സലീം കളക്കര, തോമസ്, ഷഫീഖ് കൂടാളി, കബീർ വൈലത്തൂർ, നവാസ് വെള്ളിമാട്കുന്ന് തുടങ്ങിയവർ സംസാരിച്ചു.
അബ്ദുല്ല വല്ലാഞ്ചിറ ആമുഖഭാഷണം നടത്തി. യു.ഡി.എഫ് ജനറൽ കൺവീനർ സി.പി. മുസ്തഫ സ്വാഗതവും കൺവീനർ ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. കെ.എം.സി.സി, ഒ.ഐ.സി.സി കമ്മിറ്റികളുടെ വിവിധ നാഷനൽ, സെൻട്രൽ, ജില്ല, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

