അഴിമതി മുഖമുദ്രയാക്കിയ സർക്കാറിനെതിരെ വിധിയെഴുതുക’
text_fieldsജിദ്ദ പ്രവാസി യു.ഡി.എഫ് കൺവെൻഷൻ സി.കെ അബ്ദുൽ
റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഭരണരംഗത്തെ പരാജയവും നിലച്ചുപോയ വികസനവും ജനമനസ്സുകളിൽ പിണറായി സർക്കാറിനെതിരിൽ ശക്തമായ വികാരം സൃഷ്ടിച്ചിരിക്കുകയാണെന്നും, ഈ വികാരം സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ നിർണായകമായി പ്രതിഫലിക്കുമെന്നും ജിദ്ദ പ്രവാസി യു.ഡി.എഫ് തിരഞ്ഞെടുപ്പ് നേതൃ സംഗമത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
ശബരിമലയിലെ സ്വർണപ്പാളി മോഷണം ഉൾപ്പെടെ അടുത്തിടെ പുറത്തുവന്ന വിവിധ അഴിമതിയും കവർച്ചകളും സർക്കാറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു. ഭരണം നഷ്ടമാകുമോ എന്ന ഭീതിയിൽ സി.പി.എം, ആർ.എസ്.എസ്-ബി.ജെ.പി രഹസ്യബാന്ധവങ്ങൾ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നു. സംഘ് പരിവാർ അജണ്ടകളുടെ നടപ്പാക്കൽ സംവിധാനമായി കേരളം മാറിയിരിക്കുകയാണെന്ന് ആരോപിച്ച നേതാക്കൾ, ഇതു സംസ്ഥാനത്തിന്റെ മതേതര സങ്കൽപവും മതസൗഹാർദ്ദവും സാമൂഹിക ഐക്യവും തകർക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് സി.കെ. അബ്ദുൽ റസാഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രവാസി യു.ഡി.എഫ് കമ്മിറ്റി ചെയർമാൻ ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. അസ്ഹാബ് വർക്കല, നാസർ മച്ചിങ്ങൽ, അലി തേക്കുതോട്, സാബിൽ മമ്പാട്, അഷ്റഫ് അഞ്ചാലൻ, അഷ്റഫ് താഴേക്കോട്, സഹീർ മാഞ്ഞാലി, അനിൽകുമാർ പത്തനംതിട്ട, നാണി മാസ്റ്റർ, ഇബ്രാഹിം കൊല്ലി, നാസർ കോഴിത്തൊടി, നസീറുദ്ദീൻ ആലപ്പുഴ, നസീർ പെരുമ്പിലാവ്, നിതേഷ് കാസർകോട് , സക്കറിയ്യ ആറളം, നാസർ വയനാട്, മജീദ് പുകയൂർ, അയ്യൂബ് പന്തളം, ജലാൽ തേഞ്ഞിപ്പലം, ഷഹീൻ പാലക്കാട് എന്നിവർ സംസാരിച്ചു. പ്രവാസി യു.ഡി.എഫ് കമ്മിറ്റി ജനറൽ കൺവീനർ വി.പി മുസ്തഫ സ്വാഗതവും നൗഷാദ് ചാലിയാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

