‘ദറഇയ നൈറ്റ്സ്’ പരിപാടിയിൽ അതിഥികളായി ഗുസ്തി താരങ്ങളും
text_fieldsദറഇയ നൈറ്റ്സ്’ പരിപാടിയിൽ അതിഥികളായി പങ്കെടുത്ത ഗുസ്തി താരങ്ങൾ
റിയാദ്: ഈ വർഷത്തെ ‘ദറഇയ സീസൺ’ ആഘോഷത്തിന്റെ ഭാഗമായ ‘ദറഇയ നൈറ്റ്സ്’ പരിപാടിയിൽ നിരവധി വേൾഡ് റെസ്ലിങ് എൻറർടൈൻമെൻറ് ഗുസ്തി താരങ്ങൾ പങ്കെടുത്തു. ലോകത്തിലെ മുൻനിര വിനോദ, ടൂറിസം കേന്ദ്രങ്ങളിലൊന്നായി സൗദിയുടെ സ്ഥാനം ഉയർത്തിക്കാട്ടുന്നതിനും റിയാദിൽ അരങ്ങേറാൻ പോകുന്ന പ്രധാന പരിപാടികളുടെ ഭാഗവുമാണ് പ്രമുഖ ഗുസ്തി താരങ്ങളുടെ സന്ദർശനം. വേൾഡ് റെസ്ലിങ് എൻറർടൈൻമെൻറ് സൂപ്പർസ്റ്റാറുകളായ റാൻറി ഓർട്ടൺ, ലിവ് മോർഗൻ, ഗ്രേസൺ വാലർ, ഓമോസ്, ടിഫാനി സ്ട്രാറ്റൺ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തു.
ദറഇയ നൈറ്റ്സ് പരിപാടിയിൽ പരമ്പരാഗത സൗദി വസ്ത്രം ധരിച്ചാണ് ഗുസ്തി താരങ്ങൾ പ്രത്യക്ഷപ്പെട്ടത്. വേൾഡ് റെസ്ലിങ് എൻറർടൈൻമെൻറിെൻറ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾക്കായി എക്സ് ക്ലൂസീവ് ഉള്ളടക്കം ചിത്രീകരിക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. ആഗോളതലത്തിൽ വ്യാപകമായ പ്രചരണവും ദശലക്ഷക്കണക്കിന് കാഴ്ചകരെയും ലക്ഷ്യമിട്ടായിരുന്നു ഇത്.
ദറഇയ സീസൺ വാഗ്ദാനം ചെയ്യുന്ന വിനോദ-സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി, റിയാദ് സീസൺ, സൗദി ടൂറിസം അതോറിറ്റി, നാഷനൽ ഇവൻറ്സ് സെൻറർ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി അടുത്ത ജനുവരിയിൽ റോയൽ റംബിൾ ഇവൻറും അടുത്ത വർഷം വേൾഡ് റെസ്ലിങ് എൻറർടൈൻമെൻറ് ചരിത്രത്തിലെ ഏറ്റവും വലിയ ഇവൻറായ റെസിൽമാനിയ 43ഉം സംഘടിപ്പിക്കും. ആഗോള നഗരങ്ങൾ ആതിഥേയത്വം വഹിക്കുന്ന പ്രധാന അന്താരാഷ്ട്ര കായികമത്സരങ്ങൾക്ക് സമാനമാണ് ഇതിന്റെ ആതിഥേയത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

