Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക പ്ര​തി​രോ​ധ...

ലോ​ക പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​ന​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
ലോ​ക പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​ന​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം
cancel
camera_alt

ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി സ​ഞ്ജ​യ് സേ​ത്ത്

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത് ലോ​ക പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​ന​ത്തി​ൽ (വേ​ൾ​ഡ് ഡി​ഫ​ൻ​സ് ഷോ) ​പ​ങ്കെ​ടു​ക്കു​ന്ന ഉ​ന്ന​ത​ത​ല ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ കേ​ന്ദ്ര പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി സ​ഞ്ജ​യ് സേ​ത്ത് ന​യി​ക്കും. പ​രി​പാ​ടി​യി​ൽ പ്ര​തി​രോ​ധ ഉ​ൽ​പാ​ദ​ന വ​കു​പ്പി​ലെ​യും സാ​യു​ധ സേ​ന​യി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​കും.

700-ല​ധി​കം പ്ര​ദ​ർ​ശ​ക​രും 400 ഓ​ളം ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘ​ങ്ങ​ളും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​​ റി​യാ​ദി​ലെ​ത്തി​യ മ​ന്ത്രി​ക്കും സം​ഘ​ത്തി​നും ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രും സൗ​ദി സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും വ​ര​വേ​ൽ​പ്​ ന​ൽ​കി.

മ​ൽ​ഹാ​മി​ലെ റി​യാ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ൽ ഈ ​മാ​സം എ​ട്ട്​ മു​ത​ൽ 12 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ മ​ന്ത്രി സ​ഞ്ജ​യ് സേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. 400 ച​തു​ര​ശ്ര മീ​റ്റ​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പ​വി​ലി​യ​നി​ൽ ഇ​ന്ത്യ​യു​ടെ ത​ദ്ദേ​ശീ​യ പ്ര​തി​രോ​ധ നി​ർ​മാ​ണ ശേ​ഷി​യും സാ​ങ്കേ​തി​ക വി​ദ്യ​യും പ്ര​ദ​ർ​ശി​പ്പി​ക്കും.

ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡ്, ഭാ​ര​ത് ഡൈ​നാ​മി​ക്സ് ലി​മി​റ്റ​ഡ്, ക​മ്യൂ​ണി​ഷ​ൻ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് തു​ട​ങ്ങി രാ​ജ്യ​ത്തെ പ്ര​മു​ഖ പൊ​തു​മേ​ഖ​ല പ്ര​തി​രോ​ധ സ്ഥാ​പ​ന​ങ്ങ​ൾ പ​വി​ലി​യ​നി​ൽ അ​ണി​നി​ര​ക്കും. ടാ​ങ്കു​ക​ൾ, പീ​ര​ങ്കി​ക​ൾ, മി​സൈ​ലു​ക​ൾ, വെ​ടി​ക്കോ​പ്പു​ക​ൾ, റ​ഡാ​റു​ക​ൾ തു​ട​ങ്ങി​യ ഇ​ന്ത്യ​യു​ടെ അ​ത്യാ​ധു​നി​ക പ്ര​തി​രോ​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കും.

പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ന്ത്രി സ​ഞ്ജ​യ് സേ​ത്ത് സൗ​ദി പ്ര​തി​രോ​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ-​വ്യ​വ​സാ​യ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​മു​ഖ സൗ​ദി വ്യ​വ​സാ​യ കൂ​ട്ടാ​യ്മ​ക​ളു​മാ​യി മ​ന്ത്രി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. ഇ​ന്ത്യ​യു​ടെ ‘ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ത​ദ്ദേ​ശീ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഈ ​വേ​ദി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലോ​ക പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​നം ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ മേ​ഖ​ല​ക്ക് ത​ന്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള ഒ​ന്നാ​ണ്.

പ്ര​വാ​സി​ക​ളു​മാ​യി മു​ഖാ​മു​ഖം ഇന്ന്

ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റി​ന് റി​യാ​ദി ഇ​ന്ത്യ​ൻ എം​ബ​സി ഒ​രു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വാ​സി​ക​ളു​മാ​യി പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി സ​ഞ്ജ​യ് സേ​ത്ത്​ ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.​ മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്കാ​ണ്​ പ​രി​പാ​ടി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം. ആ​റി​ന്​ തു​ട​ങ്ങു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക്​ 5.30ന്​ ​ത​ന്നെ ആ​ളു​ക​ൾ എ​ത്ത​ണ​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - World Resistance Demonstration begins today
Next Story