ജുബൈലിൽ ലോക നഴ്സസ് ദിനം ആഘോഷിച്ചു; ആരോഗ്യ പ്രവർത്തകർക്ക് ആദരവ്
text_fieldsഡബ്ല്യു.എം.എഫ് ലോക നഴ്സസ് ദിനാഘോഷം വില്യം വർക്കി ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജുബൈൽ കൗൺസിലും സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റും സംയുക്തമായി ലോക നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ ആരോഗ്യ മേഖലയിലെ പ്രമുഖരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ഡബ്ല്യു.എം.എഫ് ജുബൈൽ കൗൺസിൽ പ്രസിഡന്റ് സോണിയ ഹാരിസൺ അധ്യക്ഷത വഹിച്ച ചടങ്ങ് ഷിഫ അൽ ജുബൈൽ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ വില്യം വർക്കി ഉദ്ഘാടനം ചെയ്തു. സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് മാനേജർ ഹനീഫ, ശിഹാബ് മങ്ങാടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ആരോഗ്യ മേഖലയിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന റോസമ്മ ജോർജ് (ജുബൈൽ റോയൽ കമ്മീഷൻ ആശുപത്രി), ബിന്ദു തോമസ് (ജുബൈൽ അൽമന ആശുപത്രി) എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. എനർജി പ്ലസ് ട്രേഡിങ് കമ്പനി ഓപ്പറേഷൻ മാനേജർ അബ്ദുൽ റസീഖ് ചോനാരി ഇവർക്കുള്ള ഫലകം നൽകി. ഇവന്റ് ഫോറം കോർഡിനേറ്റർ സുകു സുഗതൻ, വില്യം വർക്കി എന്നിവർ പൊന്നാട അണിയിച്ചു. തുടർന്ന് ഡോക്ടർമാരും മെഡിക്കൽ ടീം അംഗങ്ങളും ചേർന്ന് കേക്ക് മുറിച്ചു. മെഡിക്കൽ ടീമിനുള്ള സമ്മാനങ്ങൾ സിറ്റി ഫ്ലവർ മാനേജർ ഹനീഫ വിതരണം ചെയ്തു.
നിഖില ജോസ് അവതാരകയായ പരിപാടിയിൽ കരീം കീമോ, ഷഫീഖ്, സജൻ, അഖിൽ സണ്ണി, സൗപർണ്ണിക അനിൽ, മിഷേൽ ദിനു, സൗജന്യ ശ്രീകുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. മിയ അനൂപ്, ആര്യ തംബോലി എന്നിവർ ഡ്യുയറ്റ് പ്രകടനവും അലങ്കൃത വിവേക് സോളോ ഡാൻസും ഹയാത്ത് മരിയയും കൂട്ടുകാരും സംഘനൃത്തവും അവതരിപ്പിച്ചു. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് വില്യം വർക്കി സമ്മാനങ്ങൾ നൽകി. കൗൺസിൽ വൈസ് പ്രസിഡന്റുമാരായ ഡി. അനിൽ കുമാർ, ശിഹാവുദ്ധീൻ റാവുത്തർ, മറിയാമ്മ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കൗൺസിൽ ജനറൽ സെക്രട്ടറി അജിത്ത് സ്വാഗതവും ട്രഷറർ ഇൻചാർജ് സിൻജോ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

