Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക ന​ഴ്സ​സ് ദി​നം:...

ലോ​ക ന​ഴ്സ​സ് ദി​നം: ബ​ദ​ര്‍ മെ​ഡി​ക്ക​ല്‍ സെൻറ​റി​ല്‍ സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
ലോ​ക ന​ഴ്സ​സ് ദി​നം: ബ​ദ​ര്‍ മെ​ഡി​ക്ക​ല്‍ സെൻറ​റി​ല്‍ സ്നേ​ഹ​സം​ഗ​മം
cancel
camera_alt

അ​ന്ത​ര്‍ദേ​ശീ​യ ന​ഴ്​​സി​ങ് ദി​ന​ത്തി​ല്‍ ദ​മ്മാം മെ​ഡി​ക്ക​ല്‍ സെൻറ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മ​ത്തി​ല്‍നി​ന്ന് 

ദ​മ്മാം: ലോ​ക ന​ഴ്സ​സ്​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബ​ദ​ര്‍ മെ​ഡി​ക്ക​ല്‍ സെൻറ​റി​ല്‍ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ലോ​ക​ത്താ​ക​മാ​നം പ​ട​ര്‍ന്നു​പി​ടി​ച്ച കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്ന​ത്. കോ​വി​ഡ്​ കാ​ര​ണം ലോ​ക​ത്തി​ന്​ ന​ഷ്​​ട​പ്പെ​ട്ട നി​ര​വ​ധി മ​നു​ഷ്യ​രു​ടെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചാ​ണ്​ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. മ​ഹാ​മാ​രി​യു​ടെ തീ​ക്ഷ്​​ണ​ത മ​ന​സ്സി​ലാ​ക്കി സ്വ​ന്തം ജീ​വ​നെ​യും ചു​റ്റു​പാ​ടു​ക​ളെ​യും ചി​ന്തി​ക്കാ​തെ അ​ഹോ​രാ​ത്രം ക​ർ​മ​മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ ദ​മ്മാം ബ​ദ​ര്‍ ന​ഴ്സ​സ് ഫോ​റം അ​ഭി​വാ​ദ്യം ചെ​യ്തു.

ഇ​ക്കാ​ല​യ​ള​വി​ല്‍ നി​ര​വ​ധി ന​ഴ്സു​മാ​ര​ട​ക്ക​മു​ള്ള ആ​രോ​ഗ്യ രം​ഗ​ത്തെ സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ജീ​വ​ന്‍ ന​ഷ്​​ട​പ്പെ​ട്ട​താ​യും അ​വ​രു​ടെ വി​യോ​ഗ​ത്തി​ല്‍ പ്രാ​ര്‍ഥ​ന​യോ​ടെ സ്മ​രി​ക്കു​ന്ന​താ​യും സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ഴ്സു​മാ​രെ കു​റി​ച്ച് ഓ​ര്‍ക്കാ​നെ​ങ്കി​ലും ഇ​ങ്ങ​നെ ഒ​രു ദി​വ​സ​മു​ള്ള​ത് കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ ഒാ​ർ​മ​പ്പെ​ടു​ത്തു​ന്ന​തി​നും ത​ങ്ങ​ളു​ടെ ക​ർ​മ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പു​തി​യ ചി​ന്ത​ക​ള്‍ക്ക് ഇ​ടം​ന​ൽ​കു​ന്ന​തി​നു​മാ​ണെ​ന്നും ക​രു​ണ​യോ​ടെ ആ​രോ​ഗ്യ രം​ഗ​ത്ത്‌ ശോ​ഭി​ക്കാ​നാ​വ​ട്ടെ​യെ​ന്നും ആ​ശം​സ​ക​ള്‍ അ​ര്‍പ്പി​ച്ച ബ​ദ​ര്‍ മെ​ഡി​ക്ക​ല്‍ സെൻറ​ർ ഡോ​ക്ട​ര്‍മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്നേ​ഹ​വും സ​മാ​ധാ​ന​വും ലോ​ക​ത്ത് നി​ല​നി​ല്‍ക്കാ​നും പ്ര​കാ​ശ​പൂ​രി​ത​മാ​യ ഒ​രു ലോ​കം പി​റ​വി​യെ​ടു​ക്കാ​നും പ്ര​തീ​കാ​ത്മ​ക​മാ​യി മെ​ഴു​കു​തി​രി തെ​ളി​ച്ചു​കൊ​ണ്ട് തൂ​വെ​ള്ള വ​സ്ത്ര​ധാ​രി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ നി​റ​പു​ഞ്ചി​രി​യോ​ടെ സം​ഗ​മ​ത്തി​ല്‍ നി​റ​ഞ്ഞു​നി​ന്നു.

ബ​ദ​ര്‍ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ഖാ​ലി​ദ് ഖ​ത്താ​മി സ്നേ​ഹ​സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ന​ഴ്​​സി​ങ്​ ഹെ​ഡ് ദീ​പു, ന​വ്യ, ജെ​ബി, സി​ബി, ജെ​സി, മാ​ര്‍വി​ന്‍, റൊ​ളാ​ണ്ടോ, ജി​ബു വ​ര്‍ഗീ​സ്‌, ഡോ​ക്ട​ര്‍മാ​രാ​യ ബെ​ന​ഡി​ക്ട്, ബി​ജു വ​ര്‍ഗീ​സ്‌, അ​ക്ബ​ര്‍, അ​ജി വ​ര്‍ഗീ​സ്‌, ഹാ​രി അ​ബ്​​ദു​ല്‍ അ​സീ​സ്‌, ആ​യി​ശ, ബേ​ന​സീ​ര്‍, ഇ​ഫ്ര, മെ​ഡി​ക്ക​ല്‍ സ്​​റ്റാ​ഫ് പ്ര​തി​നി​ധി തൗ​സീ​ഫ് എ​ന്നി​വ​ര്‍ ആ​ശം​സ നേ​ര്‍ന്നു. ഹ​ബീ​ബ് ഏ​ലം​കു​ളം, മു​ഹ​മ്മ​ദ് ഷാ​ഫി, താ​രി​ഖ് മു​ഹ​മ്മ​ദ്‌, നൗ​ഷാ​ദ് ത​ഴ​വ, റ​ഷീ​ദ് പാ​റ​മ്മ​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NursesWorld Nurses' Day
Next Story