വേൾഡ് മലയാളി ഹോം ഷെഫ് ഓണമാഘോഷിച്ചു
text_fieldsവേൾഡ് മലയാളി ഹോം ഷെഫ് ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ഓണാഘോഷത്തിൽ ഒരുക്കിയ സദ്യ
ജിദ്ദ: വേൾഡ് മലയാളി ഹോം ഷെഫ് (ഡബ്ല്യൂ.എം.എച്ച്.സി) ജിദ്ദ ചാപ്റ്റർ ഓണമാഘോഷിച്ചു. ഹംദാനിയയിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകൾ കുടുംബത്തോടൊപ്പം പങ്കെടുത്തു.
വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം സംഘഗാനം, വിവിധ മത്സര പരിപാടികൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി. ഗായകരായ മീർസ ശരീഫ്, ഹിബ അബ്ദുസ്സലാം തുടങ്ങിയവർ ഗാനമാലപിച്ചു. റെസീല സുധീർ ആണ് ദുബൈ ആസ്ഥാനമായ വേൾഡ് മലയാളി ഹോം ഷെഫിന്റെ ഗ്രൂപ്പിന്റെ സ്ഥാപക. പ്രവാസം അവസാനിപ്പിക്കുന്ന ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ അബ്ദുൽ മജീദ് നഹക്ക് യാത്രയയപ്പു നൽകി. എഴുത്തുകാരി ഖമർബാനു സലാമിനെ ആദരിച്ചു.. സിമി അബ്ദുൽ ഖാദർ അവതാരകയായിരുന്നു. മത്സര പരിപാടികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. ഡബ്ല്യൂ.എം.എച്ച്.സി ജിദ്ദ കോഓഡിനേറ്റർ സോഫിയ സുനിലിന്റെ നേതൃത്വത്തിൽ സന സയിദ്, സലീന മുസാഫിർ, സുഹറ ഷൗക്കത്ത്, മൗഷ്മി ഷരീഫ്, അഫ്ന നൗഷാദ്, ഫാത്തിമ അബ്ദുൽ ഖാദർ, സുനിൽ സയ്ദ്, സുബ്ഹാൻ, സത്താർ, നവാസ് ബീമാപള്ളി, ഷാനി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

