വേൾഡ് മലയാളി ഫെഡറേഷൻ ക്വിസ് മത്സരം സമ്മാനങ്ങൾ നൽകി
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ
അൽ ഖർജ്: വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷനൽ കൗൺസിൽ (ഡബ്ല്യു.എം.എഫ്) ഓൺലൈനിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അൽ ഖർജ് റൗദ ഹോട്ടല്‍ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അൽ ഖർജ് കൗൺസിൽ ശിശിരോത്സവം പരിപാടിയിലാണ് ഇത് നടന്നത്. സൗദി നാഷനൽ കൗൺസിൽ ഏർപ്പെടുത്തിയ അവാർഡുകൾ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവയും വർഗീസ് പെരുമ്പാവൂർ സ്പോൺസർ ചെയ്ത കാഷ് അവാർഡ് നാഷനൽ സെക്രട്ടറി ഹെൻറി തോമസും വിജയികൾക്ക് സമ്മാനിച്ചു.
ക്വിസ് മത്സരം ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അൽന എലിസബത് ജോഷി ആൻഡ് എലിറ്റ മരിയ ജോബിയും (അൽ ഖർജ്), രണ്ടാം സ്ഥാനം നേടിയ ക്രിസ്ത്യാനോ ലാലു വർക്കി ആൻഡ് ആൻലിയ സൂസൻ (റിയാദ്), സീനിയർ വിഭാഗം ഒന്നാം സ്ഥാനം നേടിയ രാഹുൽ രവീന്ദ്രൻ ആൻഡ് അൻജു അനിയൻ (റിയാദ്), രണ്ടാം സ്ഥാനം നേടിയ ആൽബിൻ ആന്റോ തരകൻ ആൻഡ് പി.എം. ഷംസീർ (അൽ ഖർജ്) എന്നിവരാണ് സമ്മാനങ്ങൾക്കർഹരായത്. ക്വിസ് മാസ്റ്റർ വിവേക്. ടി. ചാക്കോക്കുള്ള ഉപഹാരം ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, നാഷനൽ സെക്രട്ടറി ഹെൻറി തോമസ് എന്നിവർ ചേർന്ന് സമ്മാനിച്ചു.
ഡബ്ല്യു.എം.എഫ് ഗ്ലോബൽ ചാരിറ്റി കോഓഡിനേറ്റർ ജാഫർ ചെറ്റാലി, മിഡിൽ ഈസ്റ്റ് ജോയിന്റ് സെക്രട്ടറി ജെസ്സി തോമസ്, നാഷനൽ വൈസ് പ്രസിഡന്റ് തോമസ് ചിറക്കൽ, നാഷനൽ ജോയിന്റ് ട്രഷറര്‍ അബ്ദുറഹ്മാൻ, അൽ ഖർജ് സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് അഭിലാഷ് മാത്യു, സെക്രട്ടറി കനകദാസ്, ട്രഷറര്‍ ജോഷി മാത്യു, അൽ ഖർജ് രക്ഷാധികാരി സജു മത്തായി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

