വേൾഡ് മലയാളി ഫെഡറേഷൻ ത്രിദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ ജുബൈൽ കൗൺസിൽ ത്രിദിന രക്തദാന ക്യാമ്പ്
ജുബൈൽ: റോയൽ കമീഷൻ ആശുപത്രിയുമായി സഹകരിച്ച് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജുബൈൽ കൗൺസിൽ സംഘടിപ്പിച്ച ത്രിദിന രക്തദാന ക്യാമ്പ് വിജയകരമായി സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ നിരവധി പേർ സന്നദ്ധരായി മുന്നോട്ടുവന്ന് രക്തംദാനം ചെയ്തു.
ആശുപത്രി ജീവനക്കാരോടൊപ്പം ഡബ്ല്യു.എം.എഫ് ജുബൈൽ കൗൺസിൽ ഭാരവാഹികളായ പ്രസിഡൻറ് സോണിയ ഹാരിസൺ, വൈസ് പ്രസിഡൻറുമാരായ ഡി. അനിൽ കുമാർ, ഷിഹാബുദ്ദീൻ റാവുത്തർ, ജീവകാരുണ്യ വിഭാഗം പ്രതിനിധി നിസാം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സാമൂഹിക ആരോഗ്യം എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും, ഈ മഹത്തായ ലക്ഷ്യത്തിന് പിന്തുണ നൽകാൻ മുന്നോട്ടുവന്ന മുഴുവൻ രക്തദാതാക്കളെയും അഭിനന്ദിക്കുന്നതായും കൗൺസിൽ പ്രസിഡൻറ് സോണിയ ഹാരിസൺ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

