Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജു​ബൈ​ൽ ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജു​ബൈ​ൽ ഇ​ഫ്‌​താ​ർ സം​ഗ​മം
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജു​ബൈ​ൽ ഇ​ഫ്‌​താ​ർ

സം​ഗ​മ​ത്തി​ൽ നി​ന്ന്

ജു​ബൈ​ൽ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ജൂ​ബൈ​ൽ കൗ​ൺ​സി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജൂ​ബൈ​ലി​ലെ റോ​യ​ൽ മ​ല​ബാ​ർ റെ​സ്​​റ്റോ​റ​ൻ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ​ത്തി​െൻറ​യും സാം​സ്കാ​രി​ക ഐ​ക്യ​ത്തി​െൻറ​യും വേ​ദി​യാ​യി പ​രി​പാ​ടി മാ​റി. ഡ​ബ്ല്യു.​എം.​എ​ഫ് ജു​ബൈ​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ സോ​ണി​യ ഹാ​രി​സ​ൺ മോ​റി​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ആ​ഗോ​ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​െൻറ ക്ഷേ​മ​ത്തി​നാ​യി നി​ല​കൊ​ള്ളു​ന്ന സം​ഘ​ട​ന​യാ​ണ് ഡ​ബ്ല്യു.​എം.​എ​ഫ് എ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ, സാം​സ്കാ​രി​ക​ത്ത​നി​മ നി​ല​നി​ർ​ത്താ​നു​ള്ള പ​രി​ശ്ര​മം എ​ന്നി​വ​യി​ലൂ​ന്നി​യു​ള്ള ഫെ​ഡ​റേ​ഷ​െൻറ വ​രാ​നി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ഡ​ബ്ല്യു.​എം.​എ​ഫ് നാ​ഷ​ന​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ഷ​ബീ​ർ അ​ക്കോ​ട്, മു​ൻ ദ​മ്മാം കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് ചൂ​നാ​ട​ൻ, ദ​മ്മാം കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് മ​നാ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.​ശി​ഹാ​ബ് മ​ങ്ങാ​ട​ൻ (ഗ​ൾ​ഫ് മാ​ധ്യ​മം), കെ.​പി. ഷി​നോ​ജ് (ബ​ദ​ർ ഹോ​സ്പി​റ്റ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ), തോ​മ​സ് മാ​ത്യു മാ​മൂ​ട​ൻ (ജൂ​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം), നി​യാ​സ് നാ​ര​ക​ത്ത് (പ്ര​വാ​സി വെ​ൽ​ഫെ​യ​ർ), പ്രി​നീ​ത് (ന​വോ​ദ​യ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. നി​ഖി​ല അ​നൂ​പ് അ​വ​താ​ര​ക​യാ​യി​രു​ന്നു. അ​ജി​ത് ജേ​ക്ക​ബ്, സു​കു സു​ഗ​ത​ൻ, ഡി. ​അ​നി​ൽ കു​മാ​ർ, മ​റി​യം കോ​ട്ട​പ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി അ​ജി​ത് അ​ടൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹാ​ഷി​ർ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു. ഈ​ഗി​ൾ അ​റേ​ബ്യ, ഷി​ഹാ​ബു​ദ്ധീ​ൻ റാ​വു​ത്ത​ർ, നി​ർ​മ​ൽ മോ​ഹ​ന​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​മാ​യ സ​ഹ​ക​ര​ണം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsjubailgulfIftar gatheringworld malayali federation
News Summary - World Malayali Federation Jubail Iftar Gathering
Next Story