വേൾഡ് മലയാളി ഫെഡറേഷന് ജുബൈലിൽ കൗൺസിൽ രൂപവത്കരിച്ചു
text_fieldsസോണിയ ഹാരിസൺ മോറിസിസ് (പ്രസി), അനിൽ മാളൂർ (ജന. സെക്ര), വിവേക് (ട്രഷ), പ്രശാന്ത് (വൈ. പ്രസി)
ജുബൈൽ: 167 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യു.എം.എഫ്) സൗദിയിലെ അഞ്ചാമത്തെ കൗൺസിലായി ജുബൈലിൽ കമ്മിറ്റി രൂപവത്കരിച്ചു.
കഴിഞ്ഞ ദിവസം ജുബൈലിലെ ലെറ്റ്സ് ഈറ്റ് റസ്റ്റാറൻറിൽ ചേർന്ന യോഗത്തിൽ 30ഓളം ആളുകൾ പങ്കെടുത്തു. യോഗത്തിൽ അഡ്ഹോക് കമ്മറ്റിയെ തിരഞ്ഞെടുത്തു.
ടീനയുടെ പ്രാർഥന ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ മിഡിലീസ്റ്റ് റീജനൽ പ്രസിഡൻറ് വർഗീസ് പെരുമ്പാവൂർ വേൾഡ് മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങളെ സദസിന് പരിചയപ്പെടുത്തി. ദമ്മാം പ്രസിഡൻറ് നവാസ് ചൂനാടൻ ജുബൈൽ കൗൺസിൽ രൂപവത്കരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സൗദി നാഷനൽ പ്രസിഡൻറ് ഷബീർ ആക്കോട് മെംബർഷിപ് ഫോം വിതരണം ചെയ്തു.
അഡ്ഹോക് കമ്മിറ്റി അംഗങ്ങളായി സോണിയ ഹാരിസൺ മോറിസിസ് (പ്രസി), അനിൽ മാളൂർ (ജന. സെക്ര), വിവേക് (ട്രഷറർ), പ്രശാന്ത് (വൈസ് പ്രസി) എന്നിവരെയും തിരഞ്ഞെടുത്തു. ദമ്മാം സെക്രട്ടറി ജയരാജ് കൊയിലാണ്ടി, വൈസ് പ്രസിഡൻറ് ചന്ദൻ ഷേണായി, ഗൾഫ് മാധ്യമം ലേഖകൻ ശിഹാബ് മങ്ങാടൻ, വിവേക് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഹാരിസൺ മോറിസ്, മറിയം ആൻറണി, ടീന അലക്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അനിൽ ജി. നായർ സ്വാഗതവും സോണിയ ഹാരിസൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

