റിപ്പബ്ലിക് ദിനം ആഘോഷിച്ച് വേൾഡ് മലയാളി ഫെഡറേഷൻ
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ റിപ്പബ്ലിക് ദിന ആഘോഷത്തിൽനിന്ന്
റിയാദ്: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൗൺസിൽ പ്രസിഡൻറ് ബിൻയാമിൻ ബിൽറു അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ബോർഡ് മെംബർ ശിഹാബ് കോട്ടുകാട് റിപ്പബ്ലിക് ദിന സന്ദേശം നൽകി.
കബീർ പട്ടാമ്പി, സ്റ്റാൻലി തോമസ്, സലാം പെരുമ്പാവൂർ, വല്ലി ജോസ്, അഞ്ജു സുനിൽ, അഞ്ജു അനിയൻ, സൗമ്യ തോമസ്, ബഷീർ കരോളം, നിസാർ പള്ളികശ്ശേരി, ഇല്ല്യാസ് കാസർകോട്, ഷംനാദ് കുളത്തുപുഴ, ബിജു സ്കറിയ, സജിൻ നിഷാൻ, സനീഷ് നസീർ, പി.ജി. വർഗീസ് എന്നിവർ സംസാരിച്ചു.
ആഘോഷ പരിപാടികൾക്ക് ഡോ. രാഹുൽ രവീന്ദ്രൻ, ലുബൈബ്, റിസ്വാൻ, അൻസാർ കൊടുവള്ളി, ഷിബിൻ ജോൺ, വരുൺ, നവാസ് ഓപീസ്, അജയ് രാമചന്ദ്രൻ, റിസ്‌വാന ഫൈസൽ, മിനുജ മുഹമ്മദ്, സി.കെ. സന്തോഷ് എന്നിവർ നേതൃത്വം നൽകി. റിയാദ് കൗൺസിൽ സെക്രട്ടറി റിയാസ് വണ്ടൂർ സ്വാഗതവും ട്രഷറർ സാനു മാവേലിക്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

