Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേൾഡ് മലയാളി ഫെഡറേഷൻ...

വേൾഡ് മലയാളി ഫെഡറേഷൻ അൽഖർജ് കൗൺസിൽ ഇഫ്താർ സംഗമം

text_fields
bookmark_border
വേൾഡ് മലയാളി ഫെഡറേഷൻ അൽഖർജ് കൗൺസിൽ ഇഫ്താർ സംഗമം
cancel

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) അൽഖർജ് സ്റ്റേറ്റ് കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽഖർജിന്റെ വിവിധ മേഖലകളിൽ നിന്നായി ഇരുന്നൂറിലധികം മലയാളി കുടുംബങ്ങളും അംഗങ്ങളും ഈ സ്നേഹവിരുന്നിൽ പങ്കുചേർന്നു. വ്യത്യസ്ത വിശ്വാസധാരകളിലുള്ളവർ ഒത്തുചേർന്നത് സാംസ്കാരിക വിനിമയത്തിനും പരസ്പര ധാരണ വളർത്തുന്നതിനും മികച്ച അവസരമൊരുക്കി.

പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും ഇത്തരം കൂട്ടായ്മകൾ മലയാളികൾക്കിടയിലെ ഐക്യം വർധിപ്പിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഡബ്ല്യു.എം.എഫ് അൽഖർജ് സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളായ ആൽബിൻ ആന്റോ, രതീഷ് രാഘവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കെ.എം.സി.സി, കേളി, പി.എം.എഫ്, ഒ.ഐ.സി.സി, ദിശ, നൈറ്റ് റൈഡേഴ്സ് എഫ്.സി എന്നിവയുടെ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsIftar MeetingLatest NewsSaudi Arabian News
News Summary - World Malayali Federation Al-Kharj Council Iftar Meeting
Next Story