വേൾഡ് മലയാളി ഫെഡറേഷൻ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിച്ചു
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദയിൽ സംഘടിപ്പിച്ച ക്രിസ്മസ്, ന്യൂ ഇയർ ആഘോഷ പരിപാടി
ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിച്ചു. ഹറാസാത്തിലെ യാസ്മിൻ വില്ലയിൽ നടന്ന ആഘോഷത്തിലെ സാംസ്കാരിക പരിപാടി രക്ഷാധികാരി മിർസ ഷരീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. വിനീത പിള്ള അധ്യക്ഷത വഹിച്ചു. പ്യാരി മിർസ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രാധാന്യത്തെ കുറിച്ച സന്ദേശം നൽകി.
ഗ്ലോബൽ അഡ്വൈസറി ബോർഡ് അംഗം നിസാർ യൂസഫ്, സൗദി നാഷനൽ കോഓഡിനേറ്റർ വിലാസ് കുറുപ്പ്, ലേഡീസ് വിങ് കൺവീനർ സോഫിയ ബഷീർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അഹമ്മദ് യൂനുസ് സ്വാഗതവും ട്രഷറർ സുശീല ജോസഫ് നന്ദിയും പറഞ്ഞു. മരിയ ഷിബു അവതാരക ആയിരുന്നു. പ്രോഗ്രാം കൺവീനർ ഉണ്ണി തെക്കേടത്തിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. കൾചറൽ കൺവീനർ എബി കെ. ചെറിയാന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ബാലവേദി അംഗങ്ങളായ ഷെറാസ്, ഇഖ്ലാസ് ആഷിർ, ആരോൺ വർഗീസ് എബി, ഓസ്റ്റിൻ ജോർജ് എബി, ആയുഷ് സന്ദീപ്, സാഹിൽ ഷഫീഖ്, നാദിർ യൂനുസ്, അനം ബഷീർ, ആഷ്ന ബഷീർ, ഇശൽ റിയാസ്, ശ്രേയ ജോസഫ്, ആദിദേവ് പ്രകാശൻ, ഷിറാസ് മുഹമ്മദ്, ഇഖ്ലാസ് മുഹമ്മദ് ഹാഷിർ, ഇതാൻ മനോജ് മാത്യു എന്നിവർ സംഘഗാനം, സംഘനൃത്തം, മാഞ്ചർ സീൻ ദൃശ്യാവിഷ്കാരം എന്നിവയിലൂടെ അരങ്ങിലെത്തി.
സുശീല ജോസഫ് അണിയിച്ചൊരുക്കിയ മാഞ്ചർ സീൻ ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധേയമായിരുന്നു. ഡബ്ല്യു.എം.എഫ് അംഗങ്ങൾ ചേർന്ന് കരോൾ ഗാനങ്ങൾ ആലപിച്ചു. സാന്താക്ലോസായി സന്ദീപ് വേഷമിട്ടു. റിഷാൻ റിയാസ് കീബോർഡ് വായിച്ചു. മിർസ ഷരീഫ്, മുംതാസ് അബ്ദുൽറഹ്മാൻ, ആഷിർ കൊല്ലം, ജോബിറ്റി ബേബി, എബി കെ. ചെറിയാൻ, റെജി കുമാർ, വിവേക് എന്നിവർ ഗാനം ആലപിച്ചു. ശിവൻ ഒറ്റപ്പാലം തിരക്കഥ എഴുതി സംവിധാനം ചെയ്ത ലഘു നാടകത്തിൽ ഷിബു ചാലക്കുടി, രേണുക ശിവൻ, സുശീല ജോസഫ് എന്നിവർ അരങ്ങിലെത്തി. സഹസംവിധാനം അഭിനവ് ആനന്ദും ശബ്ദ സംഗ്രഹണം ജോസഫ് വർഗീസും ആമുഖ അവതരണം നജീബ് വെഞ്ഞാറമൂടും നിർവഹിച്ചു.
വർഗീസ് ഡാനിയേൽ, മനോജ് മാത്യു , ബഷീർ അലി പരുത്തികുന്നൻ, ഷാനവാസ് വണ്ടൂർ, സജി കുര്യാക്കോസ്, നൗഷാദ് കാളികാവ്, വിലാസ് അടൂർ, ബാജി നെൽപ്പുരയിൽ, ഷിബു ജോർജ്, പ്രവീൺ എടക്കാട്, പ്രിയ സന്ദീപ്, റീജ ഷിബു, നൗഷാദ് അടൂർ, റിയാസ് കള്ളിയത്ത്, അബ്ദുൽ റഹ്മാൻ മാവൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

