വേൾഡ് മലയാളി ഫെഡറേഷൻ സൗദി കൗൺസിൽ
text_fieldsനസീർ വാവാകുഞ്ഞ് ജിദ്ദ (പ്രസി.), ഷബീർ ആക്കോട് ദമ്മാം (ജന. സെക്ര.), സജു മത്തായി ഖർജ് (ട്രഷ.)
റിയാദ്: വിയന ആസ്ഥാനമായി 160ൽപരം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷെൻറ (ഡബ്ല്യു.എം.എഫ്) സൗദി നാഷനൽ കൗൺസിലിന് പുതിയ ഭരണസമിതി നിലവിൽ വന്നു. നസീർ വാവാകുഞ്ഞ് ജിദ്ദ (പ്രസി), ഷബീർ ആക്കോട് ദമ്മാം (ജന. സെക്ര), സജു മത്തായി ഖർജ് (ട്രഷ) എന്നിവരെ മുഖ്യ ഭാരവാഹികളായി നാഷനൽ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. അബ്ദുൽ സലാം പെരുമ്പാവൂർ, ബഷീർ ഫവാരിസ്, ഷിഹാബ് കൊയിലാണ്ടി (വൈ. പ്രസി), ഉണ്ണി മുണ്ടുപറമ്പ്, റാഫി കൊയിലാണ്ടി, ഷാനവാസ് വണ്ടൂർ (ജോ. സെക്ര.), വിജാസ് ചിതറ (ജോ. ട്രഷ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
വിവിധ സബ് കമ്മിറ്റി കോഒാഡിനേറ്റർമാർ: ജലീൽ പള്ളാത്തുരുത്തി, ഹുസൈൻ (ജീവകാരുണ്യം), മനാഫ് പാലക്കാട് (മലയാളം ഫോറം), അഡ്വ. അലവിക്കുട്ടി (പബ്ലിക് റിലേഷൻസ്), ഇഖ്ബാൽ കോഴിക്കോട് (സ്പോർട്സ്), സോഫിയ ബഷീർ (ഹെൽത്ത് ഫോറം), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ), വർഗീസ് പെരുമ്പാവൂർ (ബിസിനസ് ഫോറം), നസീർ ഹനീഫ (പ്രവാസി വെൽഫെയർ), വർഗീസ് ഡാനിയൽ (വിദ്യാഭ്യാസവും പരിശീലനവും), രാജൻ കാരിച്ചാൽ (തെരഞ്ഞെടുപ്പ്), സാദിഖ് അയ്യാലിൽ (ഇവൻറ് ഫോറം), ഷംനാദ് കുളത്തൂപ്പുഴ (ഐ.ടി ഫോറം), ചാൻസ് റഹ്മാൻ (ലീഗൽ അഫയേഴ്സ്), നൗഷാദ് മുത്തലിബ് (യൂത്ത് ഫോറം), സലീം മങ്കയം (കൾചറൽ ഫോറം), അൻഷാദ് കൂട്ടുകുന്നം (സാഹിതി ഫോറം), ഹെൻട്രി തോമസ് (മിഷൻ ടാലൻറ്). എക്സിക്യൂട്ടിവ് അംഗങ്ങൾ: ഷാഫി ദമ്മാം, ജോബി വാദി ദവാസിർ, മുഷ്താഖ് പറമ്പിൽപീടിക അൽഅഹ്സ, അഭിലാഷ് മാത്യു, ശ്രീകാന്ത് ഖർജ്. ഒാൺലൈനായി നടന്ന നാഷനൽ കൗൺസിൽ യോഗത്തിൽ മുൻ പ്രസിഡൻറ് ഫസൽ തങ്ങൾ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ വെൽഫയർ കോഒാഡിനേറ്റർ ഷിഹാബ് കൊട്ടുകാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഗ്ലോബൽ വൈസ് പ്രസിഡൻറ് മുഹമ്മദ് കായംകുളം ആമുഖ പ്രഭാഷണം നടത്തി. ഗിരീഷ് ബാബു, ടോം ജോസ്, നൗഷാദ് ആലുവ, സ്റ്റാൻലി ജോസ്, തോമസ് വൈദ്യൻ തുടങ്ങിയവർ സംസാരിച്ചു. സാബു ഫിലിപ് സ്വാഗതവും ഷബീർ ആക്കോട് നന്ദിയും പറഞ്ഞു.

