വേൾഡ് മലയാളി ഫെഡറേഷൻ ജനറൽ ബോഡി സംഘടിപ്പിച്ചു
text_fieldsജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ ചാപ്റ്റർ ജനറൽ ബോഡി വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ജിദ്ദ ച ാപ്റ്റർ പ്രസിഡൻറ് തോമസ് വൈദ്യൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ അഡ്വ.അലവിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മുസാഫിർ, ചാപ ്റ്റർ വൈസ് പ്രസിഡൻറ് അജയ് കുമാർ, നിസാർ കോട്ടയം എന്നിവർ ആശംസ നേർന്നു. ലാഡ്‌ലി തോമസ്, വനിത വിഭാഗം കൺവീനർ ജാൻസി മോഹൻ,- നാഷനൽ കമ്മിറ്റി ലേഡീസ് കോ ഒാർഡിനേറ്റർ ക്ലാരമ്മ മാത്യൂസ് (ലിസ), പ്യാരി മിർസ ഷെരീഫ്, സുശീല കോരുത്, പ്രിയ കൃഷ്ണൻ, സോഫിയ ബഷീർ, റൂബി സമീർ എന്നിവർ കമ്മിറ്റി അംഗങ്ങളായും വനിത വിഭാഗം ഭാരവാഹികളെയും യോഗത്തിൽ തെരഞ്ഞെടുത്തു.
മിർസ ഷെരീഫ്, അജയ് കുമാർ, പ്രതിക് ബാജി, മാത്യു വർഗീസ്, ലാഡ്‌ലി തോമസ്, സോഫിയ സുനിൽ, ജോയൽ ജോസ്, കുമാരി കൃതിക, അലീഫ മുഹമ്മദ് ബൈജു എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി വിജാസ് ചിതറ സ്വാഗതവും ട്രഷറർ അഡ്വ. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. മനോജ് മാത്യു അടൂർ, സുശീല കോരുത് തുടങ്ങിയവർ അവതാരകര്‍ ആയിരുന്നു. വിലാസ് അടൂർ, മോഹൻ ബാലൻ, നസീർ വാവ കുഞ്ഞു, ഷാനവാസ് വണ്ടൂർ, ബാബു നഹ്ദി, ജാഫർ മുല്ലപ്പള്ളി, വർഗീസ് ഡാനിയേൽ, ലാഡ്‌ലി തോമസ്, ജാൻസി മോഹൻ, അഷറഫ് കുരിയോട്, ഷാനവാസ് സ്നേഹക്കൂട്, ഉണ്ണി തെക്കേടത്തു, അബ്്ദുൽ നാസർ പുളിക്കൽ, പ്രവീൺ എടക്കാട്, ജോൺ വർഗീസ് കറ്റാനം, ഡോ. ഷഫീക് അബ്്ദുൽ റഷീദ്, നുജുമുദീൻ മാളിയേക്കൽ, നൗഷാദ് കാളികാവ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
