Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേൾഡ്​ മലയാളി ഫെഡറേഷൻ...

വേൾഡ്​ മലയാളി ഫെഡറേഷൻ 'പ്രചോദന 22' വെള്ളിയാഴ്ച

text_fields
bookmark_border
വേൾഡ്​ മലയാളി ഫെഡറേഷൻ പ്രചോദന 22 വെള്ളിയാഴ്ച
cancel
camera_alt

വേൾഡ്​ മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച വാർത്താസമ്മേളനം

ദമ്മാം: വേൾഡ്​ മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്​) ദമ്മാം ചാപ്​റ്റർ സംഘടിപ്പിക്കുന്ന 'പ്രചോദന 22' വെള്ളിയാഴ്ച അസീസയിൽ അരങ്ങേറും. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും പ്രഭാഷകനുമായ ഫാദർ ചിറമേൽ, സാമൂഹിക പ്രവർത്തകരായ നാസർ മാനു, കമ്മുക്കുട്ടി എന്നിവർ ചടങ്ങിൽ പ​​​​ങ്കെടുക്കും.

കഴിഞ്ഞ ദിവസം അൽഖോബാർ ജെർജീർ റസ്​റ്റോറന്‍റ്​ ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡബ്ല്യു.എം.എഫ്​ ഭാരവാഹികളാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ മഹാമാരിക്കാലം അലസമാക്കിയ കുട്ടികളും മുതിർന്നവരും അടങ്ങിയ പ്രവാസ സമൂഹത്തിന്​ പുതിയ പ്രതീക്ഷയുടെ വെളിച്ചം പകരുക എന്നതാണ്​ പ്രചോദന എന്ന പരിപാടിയിലുടെ ലക്ഷ്യം വെക്കുന്നതെന്ന്​ സംഘാടകർ പറഞ്ഞു. ആഗോള കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന് 160-ലധികം രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള സംഘടയാണന്നും ഇവർ പറഞ്ഞു.

ഫാദർ ഡേവിസ് ചിറമേൽ, സെയ്ദ് മുനവറലി ശിഹാബ് തങ്ങൾ, ടി.പി. ശ്രീനിവാസൻ, ലാൽ ജോസ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരാണ്​ സംഘടനയുടെ രക്ഷാധികാരികൾ. ദമ്മാമിൽ അഞ്ച്​ വർഷം​ മുമ്പ്​ പ്രവർത്തനമാരംഭിച്ച സംഘടന കൂടുതൽ സജീവമാകുന്നതിനുള്ള ഊർജ്ജം ഉൽക്കൊള്ളാനുള്ള പരിപാടി കൂടിയാണിതെന്നും സംഘാടകർ വിശദീകരിച്ചു. സംഘടനയുടെ രക്ഷാധികാരിയായ ഫാദർ ചിറമേലിനെ പരിപാടിയിൽ ആദരിക്കും. വെള്ളിയാഴ്ച വൈകീട്ട്​ മൂന്ന്​ മുതൽ അൽഖോബാർ അസീസിയയിലെ ലുലു ഹാളിലാണ്​ പരിപാടി അരങ്ങേറുന്നത്​. വാർത്താസമ്മേളനത്തിൽ ദമ്മാം കൗൻസിൽ പ്രസിഡന്‍റ്​ ജലീൽ പളളാത്തുരുത്തി, സെക്രട്ടറി പ്രിൻസ്‌ ജോർജ്​, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശിഹാബ് കൊയിലാണ്ടി, കൺവീനർമാരായ വർഗീസ് പെരുമ്പാവൂർ, ചന്ദൻ ഷേണായി, രക്ഷാധികാരി മുസ്തഫ തലശ്ശേരി എന്നിവർ പ​​​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Malayalee FederationPrachodana 22
News Summary - World Malayalee Federation prachodana 22 on Friday
Next Story