Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേൾഡ് മലയാളി കൗൺസിൽ ഓണാഘോഷം

text_fields
bookmark_border
വേൾഡ് മലയാളി കൗൺസിൽ ഓണാഘോഷം
cancel
camera_alt

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്​റ്റ്​ റീജ്യൻ നടത്തിയ ഓണാഘോഷ പരിപാടി

ദുബൈ: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്​റ്റ്​ റീജ്യൻ നടത്തിയ ഓണാഘോഷ പരിപാടികൾ കാലാസന്ധ്യയോടെ സമാപിച്ചു. മിഡിൽ ഈസ്​റ്റ്​ പ്രസിഡൻറ് എം. ഷാഹുൽ ഹമീദ് അധ്യക്ഷതവഹിച്ചു. ഡബ്ല്യു.എം.സി ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്​ഘാടനം നിർവഹിച്ചു. ഗ്ലോബൽ വി.പി അഡ്മിൻ സി.യു. മത്തായി, മിഡിൽ ഈസ്​റ്റ്​ ചുമതലയുള്ള ഗ്ലോബൽ വി.പി ചാൾസ് പോൾ, മിഡിൽ ഈസ്​റ്റ്​ ഭാരവാഹികളായ വി.പി അഡ്മിൻ വിനേഷ് മോഹൻ, ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത്, ട്രഷറർ രാജീവ് കുമാർ, സെക്രട്ടറി സി.എ. ബിജു, ജോയൻറ് ട്രഷറർ വൈശാഖ്, വർഗീസ് പനക്കൽ, കെ.പി. വിജയൻ, വനിതാ ഭാരവാഹികളായ എസ്ത്താർ ഐസക്, ജാനറ്റ് വർഗീസ്, ഷീലാറെജി, സ്മിതാ ജയൻ, രേഷ്മ, ഷിബു ഷാജഹാൻ എന്നിവർ സംസാരിച്ചു.

പ്രോഗ്രാം ജനറൽ കൺവീനർ ഷാർജ പ്രസിഡൻറ് സവാൻ കുട്ടി നേതൃത്വം നൽകി. വിവിധ പ്രോവിൻസുകളിലെ അംഗങ്ങൾ അണിയിച്ചൊരുക്കിയ കലാവിരുന്നുകൾ അരങ്ങേറി. ഡബ്ല്യു.എം.സി. അംഗങ്ങളുടെ കുട്ടികളിൽ 10ാം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് ദാന ചടങ്ങും നടന്നതായി മിഡിൽ ഈസ്​റ്റ്​ മീഡിയ ഫോറം ചെയർമാൻ വി.എസ്. ബിജുകുമാർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Malayalee Council Onam celebration
Next Story