വേൾഡ് മലയാളി കൗൺസിൽ ഈദ്, ഓണം ഫെസ്റ്റ് ഇന്ന്
text_fieldsഅൽഖോബാർ: വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് വനിതാവേദിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് രണ്ടിന് അരങ്ങേറും. പരിപാടിയിൽ പ്രമുഖ ചലച്ചിത്ര നടി മീരാ നന്ദൻ മുഖ്യാതിഥി ആയിരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി നാട്ടിൽനിന്ന് കലാമണ്ഡലം ശിവദാസൻ, കാഞ്ഞിലശ്ശേരി വിനോദ്, ഉണ്ണിമായ തുടങ്ങിയവരുടെ നേതൃത്വത്തിൽ ലൈവ് പഞ്ചാരി മേളവും പ്രവിശ്യയിലെ കലാകാരന്മാരുടെ വിവിധ പരിപാടികൾ, മൈലാഞ്ചി, ഫാൻസി ഡ്രസ്, പ്രബന്ധരചന, പൂക്കളം, ലൈവ് ക്വിസ് എന്നീ മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രോവിൻസ് കുടുംബാംഗങ്ങളിലെ 10, 12 എന്നീ ക്ലാസുകളിൽ മികച്ചവിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
