മെക് 7 റിയാദ് ഘടകം ലോകാരോഗ്യ ദിനാഘോഷം
text_fieldsമെക് 7 റിയാദ് ഘടകം ലോകാരോഗ്യ ദിനാഘോഷത്തിൽ പങ്കെടുത്തവർ
റിയാദ്: മെക് 7 റിയാദ് ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിൽ വിപുലമായ രീതിയിൽ പതിവ് എക്സർസൈസിന് ശേഷം ലോക ആരോഗ്യദിനാചാരണത്തിന്റെ ഭാഗമായി ആരോഗ്യബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മെക് 7 ഫൗണ്ടർ ക്യാപ്റ്റൻ സലാഹുദ്ദീന്റെയും അംബാസഡർ അറക്കൽ ബാവയുടെയും നിർദേശം പാലിച്ചു റിയാദിൽ അതിരാവിലെ തന്നെ ആഘോഷ ചടങ്ങ് അൽ റയാൻ ആശുപത്രിയിലെ ഡോ. സന്തോഷ് പ്രേം വിൻഫ്രഡ് ഉദ്ഘാടനം ചെയ്തു.
കുടുംബത്തിലെ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കണമെന്ന് നിർദേശിച്ചു. പ്രവർത്തകർക്ക് സ്റ്റാൻലി ജോസ് ലോകാരോഗ്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട് ലോകാരോഗ്യദിന സന്ദേശം നൽകി. ജീവിതശൈലി രോഗങ്ങളെ ചെറുത്തുതോൽപിക്കുന്ന മെക് 7ന്റെ ചിട്ടയായ ആരോഗ്യസംസ്കാരത്തെ അഭിനന്ദിച്ചു. ഇസ്മാഈൽ കണ്ണൂർ, അബ്ദുൽ ജബ്ബാർ, പി.ടി.എ. ഖാദർ, നൂറുദ്ദീൻ പൊന്നാനി എന്നിവർ സംസാരിച്ചു. റിയാദ് ചീഫ് കോഓഡിനേറ്റർ സ്റ്റാൻലി ജോസ് സ്വാഗതവും മലസ് ഏരിയ കോഓഡിനേറ്റർ അഖിനാസ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
പരിപാടികൾക്ക് അഫ്സർ അലി, മെഷ്ഫർ ടാംട്ടൻ, ഹംസ, അസീസ്, റസാഖ്, അലി സിദ്ദിഖ്, ഹമീദ്, ആഷിക് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

