Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകരുചികൾ ഒരു...

ലോകരുചികൾ ഒരു കുടക്കീഴിൽ; സൗദി ലുലു വേൾഡ് ഫുഡ് ഫെസ്​റ്റിവലിന് ബുധനാഴ്​ച തുടക്കമാകും

text_fields
bookmark_border
ലോകരുചികൾ ഒരു കുടക്കീഴിൽ; സൗദി ലുലു വേൾഡ് ഫുഡ് ഫെസ്​റ്റിവലിന് ബുധനാഴ്​ച തുടക്കമാകും
cancel

റിയാദ്: ലോകത്തെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളെ പരിചയപ്പെടുത്തിക്കൊണ്ട് സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘വേൾഡ് ഫുഡ് ഫെസ്​റ്റിവൽ’ സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 മുതൽ മെയ് അഞ്ച്​ വരെ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഈ രുചിമേളയിൽ ഭക്ഷണപ്രേമികൾക്കായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.

ഫെസ്​റ്റിവലി​െൻറ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്​ച (ഏപ്രിൽ 24) വൈകിട്ട് ഏഴിന്​ റിയാദ് മുറബ്ബയിലെ അവന്യു മാളിൽ വെച്ച് പ്രശസ്ത ചലച്ചിത്ര താരം ധ്യാൻ ശ്രീനിവാസൻ നിർവഹിക്കും. ജിദ്ദയിൽ ഫിലിപ്പിനോ കോൺസൽ ജനറൽ റൊമ്മേൽ എ. റൊമാറ്റോ, തായ്‌ലൻഡ് കോൺസൽ ജനറൽ ബാൻപോത് ഉജ്ജിൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നടത്തുക. ദമ്മാമിലെ ഷാത്തിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റിലും വിപുലമായ ഉദ്ഘാടന ചടങ്ങുകൾ നടക്കും.

ഭക്ഷണപ്രേമികൾക്ക് ഓരോ രണ്ടുദിവസം കൂടുമ്പോഴും വ്യത്യസ്ത രാജ്യങ്ങളിലെ ഭക്ഷണസംസ്‌കാരം അടുത്തറിയാൻ അവസരമുണ്ടാകുമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് അറിയിച്ചു. ഏപ്രിൽ 22, 23 തീയതികളിൽ ടേസ്​റ്റ്​ ഓഫ് സൗദി, 24, 25 തീയതികളിൽ ടേസ്​റ്റ്​ ഓഫ് ഇന്ത്യ, 26, 27 തീയതികളിൽ ടേസ്​റ്റ്​ ഓഫ് അറേബ്യ, 28, 29 തീയതികളിൽ ടേസ്​റ്റ്​ ഓഫ് ഏഷ്യ, ഏപ്രിൽ 30, മെയ് ഒന്ന്​ തീയതികളിൽ ടേസ്​റ്റ്​ ഓഫ് ഇറ്റലി, മെയ് രണ്ട്​, മൂന്ന്​ തീയതികളിൽ ടേസ്​റ്റ്​ ഓഫ് കോണ്ടിനെൻറൽ, മെയ് നാല്​, അഞ്ച്​ തീയതികളിൽ ഹെൽത്തി ബൈറ്റ്‌സ് എന്നിങ്ങനെയാണ്​ മേളയുടെ ദിനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്​.

ഇതുകൂടാതെ, ഏപ്രിൽ 29 മുതൽ ലോകത്തെയും സൗദിയിലെയും വിവിധയിനം മാമ്പഴങ്ങൾ അണിനിരക്കുന്ന ‘സൗദി മാംഗോ ഫെസ്​റ്റിവലി’നും തുടക്കമാകും.

ആകർഷകമായ ഓഫറുകൾ

അഞ്ച്​ റിയാലിന് ബിരിയാണി, 1.95 റിയാലിന് ഓറഞ്ച്, രണ്ട്​ റിയാൽ മുതൽ ആരംഭിക്കുന്ന ബ്രേക്ക്ഫാസ്​റ്റ്​ വിഭവങ്ങൾ, 10 റിയാൽ മുതൽ കേക്കുകൾ എന്നിങ്ങനെ വൻ വിലക്കുറവാണ് മേളയുടെ ആകർഷണം. കേരളാ സ്​റ്റൈൽ ഉൾപ്പെടെയുള്ള ബ്രേക്ക്ഫാസ്​റ്റ്​ കോമ്പോകൾ, ഹൈദരാബാദി ബിരിയാണി, മലബാർ മീൻ കറി, പൊതി ബിരിയാണി എന്നിവയടങ്ങുന്ന ലഞ്ച്-ഡിന്നർ കോമ്പോകളും ലഭ്യമാണ്.

375 റിയാലിന് ഒരു മാസത്തേക്ക് ബ്രേക്ക്ഫാസ്​റ്റ്​, ലഞ്ച്, ഡിന്നർ എന്നിവ ലഭിക്കുന്ന മെസ് പ്ലാനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഭക്ഷണ വിഭവങ്ങൾക്ക് പുറമെ ഇലക്ട്രോണിക്സ്, മൊബൈൽ, വീട്ടുപകരണങ്ങൾ, ഗ്രോസറി, ബേക്കറി ഇനങ്ങൾ എന്നിവയ്ക്കും മികച്ച ഓഫറുകൾ ഉണ്ടാകും. ലുലു ഹാപ്പിനസ് മെമ്പേഴ്സിന് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.

മത്സരങ്ങളും വിനോദപരിപാടികളും

സന്ദർശകർക്കായി ഗ്ലോബൽ ഫുഡ് സ്ട്രീറ്റ്, ലൈവ് കുക്കിങ്​ സ്​റ്റാളുകൾ, പാചക മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ‘അൾട്ടിമേറ്റ് ബിരിയാണി ചലഞ്ച്’, ‘കേക്ക് ഐസിങ്​ മത്സരം’, ‘സാലഡ് മേക്കിങ്​ മത്സരം’ എന്നിവയിൽ വിജയിക്കുന്നവർക്ക് 10,000 റിയാൽ വരെ മൂല്യമുള്ള സമ്മാനങ്ങൾ നൽകും.

കൂടാതെ സൗദിയിലുടനീളമുള്ള ലുലു ശാഖകളിൽ സംഗീത-നൃത്ത പരിപാടികളും സാംസ്‌കാരിക കൂട്ടായ്മകളും അരങ്ങേറും. രുചി വൈവിധ്യങ്ങൾ ആസ്വദിക്കുന്നതിനൊപ്പം അവ വീട്ടിൽ തയ്യാറാക്കാൻ ആവശ്യമായ ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള ചേരുവകളും ലാഭകരമായ വിലയിൽ ഇക്കാലയളവിൽ ലുലുവിൽ നിന്ന് സ്വന്തമാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu World Food Festivallulu groupSaudi ArabiaDhyan Srinivasan
News Summary - World flavors under one roof; Saudi LuLu World Food Festival to kick off on Wednesday
Next Story