Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക​രു​ചി​ക​ൾ ഒ​രു...

ലോ​ക​രു​ചി​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ; സൗ​ദി ലു​ലു വേ​ൾ​ഡ് ഫു​ഡ് ഫെ​സ്​​റ്റി​വ​ൽ ഉ​ദ്​​ഘാ​ട​നം നാ​ളെ

text_fields
bookmark_border
ലോ​ക​രു​ചി​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ; സൗ​ദി ലു​ലു വേ​ൾ​ഡ് ഫു​ഡ് ഫെ​സ്​​റ്റി​വ​ൽ ഉ​ദ്​​ഘാ​ട​നം നാ​ളെ
cancel

റി​യാ​ദ്: ലോ​ക​ത്തെ വൈ​വി​ധ്യ​മാ​ർ​ന്ന രു​ചി​ക്കൂ​ട്ടു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സൗ​ദി അ​റേ​ബ്യ​യി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘വേ​ൾ​ഡ് ഫു​ഡ് ഫെ​സ്​​റ്റി​വ​ൽ’ സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ 22 മു​ത​ൽ മേ​യ് അ​ഞ്ച്​ വ​രെ ര​ണ്ടാ​ഴ്ച​ക്കാ​ലം നീ​ളു​ന്ന ഈ ​രു​ചി​മേ​ള​യി​ൽ ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. ഫെ​സ്​​റ്റി​വ​ലി​െൻറ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് ഏ​ഴി​ന്​ റി​യാ​ദ് മു​റ​ബ്ബ​യി​ലെ അ​വ​ന്യു മാ​ളി​ൽ വെ​ച്ച് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നി​ർ​വ​ഹി​ക്കും. ജി​ദ്ദ​യി​ൽ ഫി​ലി​പ്പി​നോ കോ​ൺ​സ​ൽ ജ​ന​റ​ൽ റൊ​മ്മേ​ൽ എ. ​റൊ​മാ​റ്റോ, താ​യ്‌​ല​ൻ​ഡ് കോ​ൺ​സ​ൽ ജ​ന​റ​ൽ ബാ​ൻ​പോ​ത് ഉ​ജ്ജി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക. ദ​മ്മാ​മി​ലെ ഷാ​ത്തി​യി​ലു​ള്ള ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലും വി​പു​ല​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്ക് ഓ​രോ ര​ണ്ടു​ദി​വ​സം കൂ​ടു​മ്പോ​ഴും വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​സം​സ്കാ​രം അ​ടു​ത്ത​റി​യാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സൗ​ദി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് അ​റി​യി​ച്ചു. ഏ​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ൽ ടേ​സ്​​റ്റ്​ ഓ​ഫ് സൗ​ദി, 24, 25 തീ​യ​തി​ക​ളി​ൽ ടേ​സ്​​റ്റ്​ ഓ​ഫ് ഇ​ന്ത്യ, 26, 27 തീ​യ​തി​ക​ളി​ൽ ടേ​സ്​​റ്റ്​ ഓ​ഫ് അ​റേ​ബ്യ, 28, 29 തീ​യ​തി​ക​ളി​ൽ ടേ​സ്​​റ്റ്​ ഓ​ഫ് ഏ​ഷ്യ, ഏ​പ്രി​ൽ 30, മേ​യ് ഒ​ന്ന്​ തീ​യ​തി​ക​ളി​ൽ ടേ​സ്​​റ്റ്​ ഓ​ഫ് ഇ​റ്റ​ലി, മേ​യ് ര​ണ്ട്, മൂ​ന്ന്​ തീ​യ​തി​ക​ളി​ൽ ടേ​സ്​​റ്റ്​ ഓ​ഫ് കോ​ണ്ടി​നെൻറ​ൽ, മേ​യ് നാ​ല്, അ​ഞ്ച്​ തീ​യ​തി​ക​ളി​ൽ ഹെ​ൽ​ത്തി ബൈ​റ്റ്‌​സ് എ​ന്നി​ങ്ങ​നെ​യാ​ണ്​ മേ​ള​യു​ടെ ദി​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ, ഏ​പ്രി​ൽ 29 മു​ത​ൽ ലോ​ക​ത്തെ​യും സൗ​ദി​യി​ലെ​യും വി​വി​ധ​യി​നം മാ​മ്പ​ഴ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ‘സൗ​ദി മാം​ഗോ ഫെ​സ്​​റ്റി​വ​ലി’​നും തു​ട​ക്ക​മാ​കും.

ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ

അ​ഞ്ച്​ റി​യാ​ലി​ന് ബി​രി​യാ​ണി, 1.95 റി​യാ​ലി​ന് ഓ​റ​ഞ്ച്, ര​ണ്ട്​ റി​യാ​ൽ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബ്രേ​ക്ക്ഫാ​സ്​​റ്റ്​ വി​ഭ​വ​ങ്ങ​ൾ, 10 റി​യാ​ൽ മു​ത​ൽ കേ​ക്കു​ക​ൾ എ​ന്നി​ങ്ങ​നെ വ​ൻ വി​ല​ക്കു​റ​വാ​ണ് മേ​ള​യു​ടെ ആ​ക​ർ​ഷ​ണം. കേ​ര​ളാ സ്​​റ്റൈ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ്രേ​ക്ക്ഫാ​സ്​​റ്റ്​ കോ​മ്പോ​ക​ൾ, ഹൈ​ദ​രാ​ബാ​ദി ബി​രി​യാ​ണി, മ​ല​ബാ​ർ മീ​ൻ ക​റി, പൊ​തി ബി​രി​യാ​ണി എ​ന്നി​വ​യ​ട​ങ്ങു​ന്ന ല​ഞ്ച്-​ഡി​ന്ന​ർ കോ​മ്പോ​ക​ളും ല​ഭ്യ​മാ​ണ്. 375 റി​യാ​ലി​ന് ഒ​രു മാ​സ​ത്തേ​ക്ക് ബ്രേ​ക്ക്ഫാ​സ്​​റ്റ്, ല​ഞ്ച്, ഡി​ന്ന​ർ എ​ന്നി​വ ല​ഭി​ക്കു​ന്ന മെ​സ് പ്ലാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​ര​ഞ്ഞെ​ടു​ക്കാം. ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ​ക്ക് പു​റ​മെ ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ൽ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഗ്രോ​സ​റി, ബേ​ക്ക​റി ഇ​ന​ങ്ങ​ൾ എ​ന്നി​വ​ക്കും മി​ക​ച്ച ഓ​ഫ​റു​ക​ൾ ഉ​ണ്ടാ​കും. ലു​ലു ഹാ​പ്പി​ന​സ് മെ​മ്പേ​ഴ്സി​ന് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും.

മ​ത്സ​ര​ങ്ങ​ളും വി​നോ​ദ​പ​രി​പാ​ടി​ക​ളും

സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഗ്ലോ​ബ​ൽ ഫു​ഡ് സ്ട്രീ​റ്റ്, ലൈ​വ് കു​ക്കി​ങ്​ സ്​​റ്റാ​ളു​ക​ൾ, പാ​ച​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ‘അ​ൾ​ട്ടി​മേ​റ്റ് ബി​രി​യാ​ണി ച​ല​ഞ്ച്’, ‘കേ​ക്ക് ഐ​സി​ങ്​ മ​ത്സ​രം’, ‘സാ​ല​ഡ് മേ​ക്കി​ങ്​ മ​ത്സ​രം’ എ​ന്നി​വ​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് 10,000 റി​യാ​ൽ വ​രെ മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. കൂ​ടാ​തെ സൗ​ദി​യി​ലു​ട​നീ​ള​മു​ള്ള ലു​ലു ശാ​ഖ​ക​ളി​ൽ സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ളും സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​ക​ളും അ​ര​ങ്ങേ​റും. രു​ചി വൈ​വി​ധ്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​നൊ​പ്പം അ​വ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​റ​ക്കു​മ​തി ചെ​യ്ത ഗു​ണ​മേ​ന്മ​യു​ള്ള ചേ​രു​വ​ക​ളും ലാ​ഭ​ക​ര​മാ​യ വി​ല​യി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ ലു​ലു​വി​ൽ നി​ന്ന് സ്വ​ന്ത​മാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World, Flavors, Under One Roof, Saudi, LuLu, World, Food, Festival, Inaugurated, Tomorrow, ലോകം, സുഗന്ധങ്ങൾ, ഒരു മേൽക്കൂരയ്ക്ക് കീഴിൽ, സൗദി, ലുലു, ലോകം, ഭക്ഷണം, ഉത്സവം, ഉദ്ഘാടനം, നാളെ
Next Story