ലോകപ്രശസ്ത ബാലസംഗീതജ്ഞ സൗദിയിലെത്തുന്നു
text_fieldsജിദ്ദ: ലോകപ്രശസ്ത ബാല സംഗീതജ്ഞ ക്ലോ ചുവ സൗദിയിലെത്തുന്നു. വയലിനിൽ വിസ്മയം തീർക്കുന്ന 11 കാരിയായ സിംഗപ്പൂർ സ്വദേശി ക്ലോയുടെ കച്ചേരി വരുംദിവസങ്ങളിൽ റിയാദിലും ജിദ്ദയിലും നടക്കും. ജനറൽ അതോറിറ്റി ഫോർ കൾച്ചറിെൻറ ആഭിമുഖ്യത്തിലുള്ള ആദ്യ പരിപാടി ശനിയാഴ്ച റിയാദിലെ കിങ് ഫഹദ് കൾച്ചറൽ െസൻററിൽ നടക്കും. രണ്ടാം കച്ചേരി തിങ്കളാഴ്ച ജിദ്ദയിലെ ദാറുൽ ഹിക്മ യൂനിവേഴ്സിറ്റിയിലാണ്. സൗദി പിയാനിസ്റ്റ് ഇമാൻ ഗസ്തിയും ക്ലോയ്ക്ക് ഒപ്പം വേദി പങ്കിടും.യുവ വയലിനിസ്റ്റുകളുടെ ആഗോള മത്സരമായ മെനുഹിൻ കോംപറ്റീഷനിലെ ഇൗ വർഷത്തെ േജതാവാണ് േക്ലാ. നാലാം വയസുമുതൽ വയലിനിൽ അസാമാന്യമായ വൈഭവം പ്രകടിപ്പിക്കുന്ന ക്ലോയുടെ കച്ചേരികൾക്കൊക്കെ വൻ സ്വീകാര്യതയാണ് ലോകമെങ്ങും ലഭിക്കുന്നത്. ഇൗ ചെറിയ പ്രായത്തിനിടെ നിരവധി ലോക പുരസ്കാരങ്ങൾ തേടിയെത്തി.
മെനുഹിൻ കോംപറ്റീഷനിലെ ആർടിസ്റ്റിക് ഡയറക്ടർ ഗോർഡൻ ബാക്കും റിയാദിലെ കച്ചേരിയിൽ ക്ലോയ്ക്ക് ഒപ്പം എത്തുന്നുണ്ട്. ബ്രസൽസിലെ ക്വീൻ എലിസബത്ത് വയലിൻ കോംപറ്റീഷൻ, ലണ്ടനിലെ കാൾ ഫ്ലെഷ്, മോസ്കോയിലെ ഷൈകോവ്സ്കി കോംപറ്റീഷൻ, യു.എസ് ഇന്ത്യാനാപോളിസിലെ ഇൻറർനാഷനൽ വയലിൻ കോംപറ്റീഷൻ എന്നിവയിലെ പ്രമുഖ സാന്നിധ്യമാണ് ഗോർഡൻ ബാക്ക്. ക്ലോയ്ക്ക് ഒപ്പം ഗോർഡൻ ബാക്കും എത്തുന്നതോടെ വയലിൻ രംഗത്തെ ഇൗ വർഷത്തെ ഏറ്റവും ഗംഭീര പ്രകടനങ്ങളിലൊന്നാകും സൗദിയിലേത് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
