ലോക പരിസ്ഥിതി ദിനം: ‘ഗ്രീൻ പൾസ്’ കാമ്പയിൻ ആരംഭിച്ചു
text_fieldsജിദ്ദ: കലാലയം സാംസ്കാരിക വേദി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഗ്രീന്‍ പള്‍സ്’ കാമ്പയിന് സൗദി വെസ്റ്റേൺ പ്രൊവിൻസിൽ തുടക്കമായി. ജൂണ്‍ ഒന്നു മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിന് കാലയളവില്‍ 100 കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 10 സോണ്‍ കേന്ദ്രങ്ങളില്‍ സാംസ്കാരിക പരിസ്ഥിതി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ‘പരിസ്ഥിതി സൗഹൃദ സഭകള്‍’ നടക്കും.
പൊതുജനങ്ങളില്‍ പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിന് ഷൈനിങ് നെസ്റ്റ്, ഗ്രീന്‍ ഗിഫ്റ്റ് തുടങ്ങിയ വ്യത്യസ്ത പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഷൈനിങ് നെസ്റ്റ് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ‘ഗ്രീന്‍ ഗിഫ്റ്റ്’ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത സമ്മാനങ്ങള്‍ കൈമാറ്റം ചെയ്ത് പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ അവബോധം സൃഷ്ടിക്കലും ലക്ഷ്യമാണ്. പരിസ്ഥിതി സൗഹൃദ സഭകളില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മരത്തൈ നടീല്‍, മാലിന്യ നിര്‍മാര്‍ജനം, പരിസര ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിപാടിയുടെ ഭാഗമായി ഭാഗമായി സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

