Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഗോള മത്സരക്ഷമതയിൽ...

ആഗോള മത്സരക്ഷമതയിൽ സൗദി കുതിക്കുന്നു വേൾഡ്​ ഇകണോമിക്​ ഫോറത്തി​െൻറ റിപ്പോർട്ട്​ പ്രകാരം 39ാം സ്ഥാനത്ത്​

text_fields
bookmark_border
ആഗോള മത്സരക്ഷമതയിൽ സൗദി കുതിക്കുന്നു വേൾഡ്​ ഇകണോമിക്​ ഫോറത്തി​െൻറ റിപ്പോർട്ട്​ പ്രകാരം 39ാം സ്ഥാനത്ത്​
cancel
റിയാദ്​: വേൾഡ്​ ഇകണോമിക്​ ഫോറത്തി​​െൻറ (ഡബ്ല്യു.ഇ.എഫ്​) ആഗോള മത്സരക്ഷമതാ സൂചിക പ്രകാരം സൗദി അറേബ്യക്ക്​ വൻ കുതിപ്പ്​. ആഗോള സാമ്പത്തിക മത്സരക്ഷമതയിൽ 140 രാജ്യങ്ങൾക്കിടയിൽ 39ാം സ്ഥാനമാണ്​ സൗദിക്ക്​. 2012 മുതലുള്ള റാങ്കിങ്​ നില നോക്കു​േമ്പാൾ ഇത്​ വൻപുരോഗതിയാണ്​​. ഫോറം പുറത്തിറക്കിയ 19ാമത്​ ​േഗ്ലാബൽ കോംപറ്റിറ്റീവ്​നെസ്​ റിപ്പോർട്ടിലാണ്​ (സി.സി.ആർ) ഇൗ വിവരമുള്ളത്​. 2017ൽ ഇത്​ 41ാം റാങ്കായിരുന്നു. സാമ്പത്തിക വികസന പ്രവർത്തനങ്ങളിൽ സ്വകാര്യ ബിസിനസ്​ മേഖലയെ പ​െങ്കടുപ്പിച്ച്​ മൊത്തം സാമ്പത്തിക രംഗം മെച്ചപ്പെടുത്താൻ രൂപവത്​കരിച്ച തൈസീറും മറ്റ്​ 40 ഗവൺമ​െൻറ്​ ഏജൻസികളും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്​ ഇൗ നേട്ടമെന്ന്​ സൗദി വാണിജ്യ നിക്ഷേപകാര്യമന്ത്രിയും തൈസീർ ചെയർമാനുമായ ഡോ. മാജിദ്​ ബിൻ അബ്​ദുല്ല അൽഖസബി പറഞ്ഞു.
സ്വകര്യ വാണിജ്യ മേഖല നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും എന്താണെന്ന്​ കൃത്യമായി തിരിച്ചറിഞ്ഞ്​ പ്രതിവിധികൾ കണ്ടെത്താനും പരിഹരിക്കാനും തൈസീറിന്​ കഴിഞ്ഞു. ഇൗ വർഷമാണ്​ വേൾഡ്​ ഇകണോമിക്​ ഫോറത്തിലെ അംഗരാജ്യങ്ങളുടെ എണ്ണം 140 ആയി വർധിച്ചത്​. എണ്ണം വർധിക്കും മുമ്പ്​ കഴിഞ്ഞവർഷം സൗദിയുടെ റാങ്ക്​ 30 ആയിരുന്നു. അംഗസംഖ്യ വർധിച്ചതോടെ സൗദിയുടെ റാങ്ക്​ താഴ്​ന്നെങ്കിലും മികച്ച പ്രകടനം കാഴ്​ചവെച്ചത്​ കാരണം റാങ്ക്​ ഉയരുകയായിരുന്നു. അതാണ്​ ഒടുവിൽ 140 രാജ്യങ്ങളുടെ പട്ടികയിൽ 39ാം സ്ഥാനമെന്ന്​ നിജപ്പെട്ടത്​. ഇകണോമിക്​ ഫോറം പുതിയ പ്രവർത്തന രീതി ആവിഷ്​കരിച്ച ശേഷമുള്ള ആദ്യ റാങ്കിങ്ങാണ്​ ഇൗ വർഷത്തേത്​. രീതി മാറ്റിയതോടെ കൂടുതൽ രാജ്യങ്ങൾ അംഗങ്ങളായി മാറിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsWorld Economic Forum Saudi
News Summary - World Economic Forum Saudi, Gulf news
Next Story