ലോക ഭിന്നശേഷിദിനം ആചരിച്ച് സൗദി ലുലു ഗ്രൂപ്
text_fieldsദമ്മാം ലുലു മാളിൽ ഒരുക്കിയ ഭിന്നശേഷിക്കരെ ആദരിക്കൽ ചടങ്ങ്
ദമ്മാം: ലോക ഭിന്നശേഷിദിനം ആചരിച്ച് സൗദി അറേബ്യയിലെ ലുലു ഗ്രൂപ്. ദമ്മാമിലെ 'ഇഫാ ചാരിറ്റി'യുമായി സഹകരിച്ച് ലുലു മാളിലാണ് വേറിട്ട പരിപാടി ഒരുക്കിയത്. പരിധികളെയും പരിമിതികളെയുമെല്ലാം അതിജീവിച്ച് മുന്നോട്ടുനീങ്ങുന്ന ഭിന്നശേഷിക്കാരായ അമ്പതോളം പേരെ ചേർത്തുപിടിച്ച് ഈ ദിനത്തിൽ ലുലു ഗ്രൂപ് സ്നേഹാദരങ്ങൾ നൽകി അനുമോദിച്ചു. ദമ്മാമിലെ ഭിന്നശേഷി ചാരിറ്റബിൾ ട്രസ്റ്റായ 'ഇഫാ ചാരിറ്റി'യുമായി കൈകോർത്തായിരുന്നു സംഗമം.
അമ്പതോളം പേരിൽ കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു. ഇവരെ കവാടത്തിൽ തന്നെ പൂക്കൾ നൽകി വരേവറ്റു. മാളിൽ മാനേജ്മെൻറ് നേരിട്ടെത്തി സ്വീകരിച്ചു. മണിക്കൂറുകളോളം പുതിയ ലോകത്തിെൻറ വിസ്മയാനുഭവങ്ങൾ അവർക്ക് സമ്മാനിക്കാനായി. കുട്ടികളും മുതിർന്നവരുമെല്ലാം പാടിയും കേട്ടും കഥപറഞ്ഞുമെല്ലാം സംഗമം ആസ്വദിച്ചു. തനിച്ചല്ല, കൂടെയുണ്ട് സമൂഹം എന്നത് അടിവരയിടുന്നതായിരുന്നു അനുമോദന ചടങ്ങ്. ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കാൻ മുന്നോട്ടുവന്ന ലുലുവിനെ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ മാനേജർ റാന തൈബ അഭിനന്ദിച്ചു.
അഭിമാനം തോന്നിയ നിമിഷമെന്ന് ലുലു ഗ്രൂപ്പും പ്രതികരിച്ചു. സഹതാപത്തേക്കാൾ അഭിമാനകരമായ നിലനിൽപ്പാണ് ഓരോ ഭിന്നശേഷിക്കാരും ആഗ്രഹിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. മുന്നോട്ടുള്ള പ്രയാണത്തിൽ ആരെയും പിന്നിൽ ഉപേക്ഷിക്കാതെ ഒപ്പം ചേർത്തുപിടിക്കാൻ ഈ ഭിന്നശേഷിദിനവും സംഗമവുമെല്ലാം നമ്മെ ഓർമപ്പെടുത്തുകയാെണന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.

